Sunday, August 10, 2014

ദാമ്പത്യ തകര്‍ച്ചകള്‍ വിവാഹമോചനത്തില്‍ എത്താതെ എങ്ങിനെ പരിഹരിക്കാം

വിവാഹ മോചനങ്ങളും ദാമ്പത്യ തകര്‍ച്ചയും സമൂഹത്തില്‍ വര്‍ധിച്ചുവരുമ്പോള്‍, സാധാരണ ജനങ്ങളില്‍ എത്ര പേര്‍ക്ക് അതുമായി ബന്ധപ്പെട്ട നിയമ വശങ്ങളെ കുറിച്ച് അവഭോധമുണ്ട് ??? നിയമത്തിലെ അജ്നതകള്‍ കാരണം നിസ്സാരമായ പ്രശ്നങ്ങള്‍ പോലും ഒരിക്കലും അടുക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ദമ്പതിമാരെ തള്ളിവിടുന്നു; സുഹൃത്തുക്കള്‍ക്കും മാതാ പിതാക്കള്‍ക്കും കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനുവരെ ഇതില്‍ പങ്കുണ്ട് ???  ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രശ്നങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യണം എന്നും , നിയമത്തിലെ പരിഹാര മാര്‍ഗങ്ങളും താഴെ ചര്‍ച്ച ചെയ്യുന്നു ??? വിവാഹ മോചനം ഇതില്‍ ചര്‍ച്ച ചെയ്തിട്ടില്ല ##

ദാമ്പത്യ തകര്‍ച്ചയുടെ വിവിധ സാഹചര്യങ്ങള്‍ ?
2000 ത്തിനു ശേഷം കേരളീയ സമൂഹത്തില്‍ ദാമ്പത്യ തകര്‍ച്ചയും വിവാഹ മോചനവും അനിയന്ത്രിതമായി പെരുകി കൊണ്ടിരിക്കുകയാണ്; അണുകുടുംബങ്ങളുടെ വളര്‍ച്ചയും കൂട്ട് കുടുംബങ്ങളുടെ തകര്‍ച്ചയും വലിയ ഒരളവില്‍ ഇതിനു കാരണമായി തീര്‍ന്നിട്ടുണ്ട്. ആധുനീക തൊഴില്‍ സാഹചര്യങ്ങളും അതിനെ തുടര്‍ന്ന് ദമ്പതിമാര്‍ ഒരുമിച്ചു ചിലവിടുന്ന സമയത്തില്‍ കുറവ് വരുന്നതും, സ്ത്രികള്‍ക്ക് സാമ്പത്തിക സ്വതന്റ്രത കൈവന്നതും സ്വാഭാവികമായി അവര്‍ അവരുടെതായ അഭിപ്രായങ്ങള്‍ കുടുംബത്തില്‍ തുറന്നു പറഞ്ഞു നടപ്പില്‍ വരുത്താന്‍ തുടങ്ങിയതും ചെറിയ തോതിലുള്ള സൌന്ദര്യ പിണക്കങ്ങളിലേക്ക് ദമ്പതിമാരെ നയിക്കാനും തുടങ്ങി. പക്ഷെ അനുകുടുംബങ്ങളില്‍ മാര്‍ഗ നിര്‍ദേശം നല്കാന്‍ മുതിര്‍ന്നവര്‍ ഇല്ലാത്തതും ഉപദേശങ്ങള്‍ വരുന്നത് സമാന പ്രായക്കാരായ സഹ ജോലിക്കാരില്‍ നിന്നും ആവുമ്പോള്‍ അത് എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനു തുല്യമായി. പുതിയ തലമുറയുടെ വിട്ടു വീഴ്ച മനോഭാവമില്ലായ്മ ഇതല്ലെങ്കില്‍ മറ്റൊന്ന് എന്നാ നിലപാട് എന്നിവയെല്ലാം ദമ്പതിമാരുടെ ചെറിയ പ്രശ്നങ്ങള്‍ പോലും ദാമ്പത്യ തകര്‍ച്ചയിലേക്ക് നയിച്ച്‌ തുടങ്ങി.ഇത്തരം മാറ്റങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത് ദാമ്പത്യ തകര്‍ച്ചയുടെ ഇടയില്പെടുന്ന കുട്ടികളാണ് ഇതു അവരില്‍ ഉണ്ടാക്കുന്ന മാനസിക  ആഘാതങ്ങള്‍ ആരും കണക്കിലെടുക്കുന്നില്ല. ജീവിതത്തിലെ യാഥാര്ത്യങ്ങളെയും പ്രശ്നങ്ങളെയും പ്രായോഗികതയോടെ സമീപിക്കാന്‍ സാധിക്കാത്തതും, സാമൂഹിക മത്സരികത വളര്‍ന്നു വന്നതും ഇതിനു അക്കം കൂട്ടി.
വിവാഹ ഇതര ബന്ധങ്ങള്‍ ആണ് ദാമ്പത്യ തകര്‍ച്ചയ്ക്ക് വഴിമരുന്നിടുന്ന മറ്റൊരു വലിയ കാരണം; IT മേഘലകളിലും മറ്റും ജോലി ചെയ്യുന്ന യുവത്വത്തിന് സ്വന്തം പങ്കളിയെക്കള്‍ കൂടുതല്‍ സമയം ഒരു പ്രോജെച്ടില്‍ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരുടെ കൂടെ ചെലവക്കെണ്ടിവരുമ്പോള്‍; തങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കൂടുതല്‍ അവിടെ പങ്കു വയ്ക്കെണ്ടിവരികയും ചെയ്യേണ്ടി വരുന്നു. വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ പങ്കാളിയുമായി തിരക്കുകള്‍ മാറ്റിവച്ചു ഒരു ദീര്ഗ്ഗയാത്ര ഇത്തരം പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു നല്ല പോംവഴിയാണ്. സ്വന്തം ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി ഒരു പരിധിയില്‍ കവിഞ്ഞു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും അവരുടെ പ്രശ്നങ്ങള്ക് ഒരു നല്ല കേള്‍വിക്കാര്‍ ആയും നില്കതിരിക്കുക. ദാമ്പത്യ ജീവിതത്തിലെ എല്ലാ കാര്യങ്ങളും തൊഴില്‍ സ്ഥലത്തെ ബുദ്ധിമുട്ടുകളും അഭിപ്രായ വ്യത്യാസങ്ങളും സ്വന്തം പങ്കാളിയുമായി മാത്രം  ചര്‍ച്ച ചെയ്യുക. നവ മാധ്യമങ്ങളായ മൊബൈല്‍ ഫോണ്‍ ഫേസ് ബുക്ക്‌ എന്നിവയുടെ അമിതമായ ഉപയോഗം, സ്വന്തം മൊബൈല്‍ ഫോണ്‍ ലാപ്‌ ടോപ്‌ എന്നിവ  പങ്കാളിക്ക് പോലും തുറന്നു പരിശോദിക്കാന്‍ പറ്റാത്തവിധത്തില്‍ രഹ്സയത്മകത സൂക്ഷിക്കുക എന്നിവയെല്ലാം പരസ്പരം സംശയത്തിന്റെ വിത്ത്‌ വിതയ്ക്കുന്നടിനു തുല്യമാണ്. വിവാഹേതര ബന്ധത്തിലേക്ക് നടന്നടുക്കുന്നവര്‍ നശിപ്പിക്കുന്നത് അവനവന്റെ ജീവിതവും മറ്റൊരാളുടെ ജീവിതവുമാനെന്നു മനസിലാക്കുക.
മാനസികവും ശാരീരികവും ആയ പ്രശ്നങ്ങള്‍, ഇത്തരം കേസുകള്‍ കോടതിയില്‍ എത്താറുള്ളത് സാധാരണമാണ് ഒരു പരിധിവരെ ദമ്പതിമാരില്‍ ആരുടെയെങ്കിലും ഒരാളുടെ മാതാപിതാക്കള്‍ സത്യാവസ്ഥ മറച്ചുവച്ചു വിവാഹം നടത്തുന്നതാണ് ഇത്തരം സംഭവങ്ങള്‍ക് പിന്നില്‍ അധികവും നടക്കുന്നത്. വിവാഹത്തോടെ നന്നാവും എന്ന് കരുതി ചില സാമൂഹ്യ വിരുദ്ധരെ വിവാഹം കഴിപ്പിക്കുന്നവരും സമാനമായ ദ്രോഹമാണ് ചെയ്യുന്നത്. സാധാരണയായി വിവാഹ തര്‍ക്ക കേസുകളില്‍ ഉന്നയിക്കപ്പെടാത്ത ചില ആരോപണങ്ങള്‍ അധികവും പുറത്ത് വരുന്നത് കോടതിയില്‍ ജഡ്ജ് അല്ലെങ്കില്‍ കൌണ്സിലോര്‍ ദാമ്പതികളുമായി ചര്‍ച്ച നടത്തുമ്പോള്‍ മാത്രമാണ്.
പക്ഷെ എല്ലാതരം തര്‍ക്കങ്ങളിലും ഭാഗ്യമുള്ളവര്‍ എല്ലാം പരസ്പരം പറഞ്ഞു തീര്‍ത്തു ഒരുമിച്ചു ജീവിതം തുടരുമ്പോള്‍ ഹതഭാഗ്യര്‍ രണ്ടു വഴിക്ക് പിരിയുന്നു. ആദ്യ വിവാഹ ജീവിതത്തില്‍ ഒരു തരത്തിലും വിട്ടു വീഴ്ച  ചെയ്യാത്തവര്‍ തങ്ങളുടെ രണ്ടാം വിവാഹ ജീവിതം അധ്യത്തെതിലും ധുരിതം ആണെങ്കിലും ദുരഭിമാനം നിമിത്തം അഭിനയിച്ചു ജീവിക്കുന്നു.
തുടരും .......
ദാമ്പത്യ പ്രശ്നങ്ങള്‍ തീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത് ഏപ്പോഴും ദമ്പതിമാര്‍ പരസ്പരം മുന്കൈ എടുത്തുവേണം അതിലേക്കായി  മാതാപിതാക്കള്‍ സഹോദരങ്ങള്‍ സുഹൃത്തുക്കള്‍ എന്നിവരുടെ സഹായം ആവശ്യപ്പെടാം ഇരുവരെയും ഒരു കുടുംബ കൌണ്സിലിംഗ് സ്ഥാപനത്തില്‍ എത്തിച്ചു പ്രാഥമികമയി പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാം. ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നവര്‍ ഒരിക്കലും ഒരാളെ കുറ്റപ്പെടുത്തി സംസാരിക്കരുത്, രണ്ടു പേരെയും മാറ്റി നിര്‍ത്തി വരവരുടെ പ്രശ്നങ്ങള്‍ ചോദിച്ചു മനസിലാക്കണം അവരെ അനൂകൂലിച്ചു തന്നെ സംസാരിക്കണം പക്ഷെ മറുഭാഗത്തെ നേരിട്ടു കുറ്റം പറയാന് പാടില്ല, എന്നാല്‍ മാത്രമേ മധ്യസ്തര്‍ക്ക് വിശ്വാസ്യത നില നിര്‍ത്താനും ദമ്പതികളെ തിരുമാനങ്ങളിലേക്ക് എത്തിക്കാനും സാധിക്കു. എല്ലാ തരത്തിലുള്ള ശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ മാത്രമെ നിയമപരമായ നടപടികള്‍ എടുക്കാന്‍ പാടുള്ളൂ ! അതും നിയമത്തില്‍ പറഞ്ഞിരിക്കുന്ന ! ഒരു ചര്‍ച്ചയിലേക്ക് ദമ്പതിമാരെ എത്തിക്കാനുള്ള ഏറ്റവും കുറഞ്ഞ നിയമ നടപടികള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ.
വക്കീല്‍ നോട്ടീസ്
സാധാരണയായി ദമ്പതികളില്‍ ആരെങ്കിലും ഒരാള്‍ പിരിഞ്ഞു മാറി താമസിക്കുകയാണെങ്കില്‍, ആരൊക്കെ ശ്രമിച്ചിട്ടും ചര്‍ച്ചയിലേക്ക് വന്നില്ലെങ്കില്‍ ദാമ്പത്യ ബന്ധം പുനസ്ഥാപിച്ചു കിട്ടണം എന്നാ ആവശ്യം ചൂണ്ടിക്കാട്ടി വക്കില്‍ നോട്ടീസ് അയക്കാവുന്നതാണ്; മേല്‍ നോടിസില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഒരുമിച്ചു താമസിക്കാന്‍ തയ്യാറാകണമെന്നും, അല്ലെങ്കില്‍ ആയതിനു മുന്‍കൈ എടുക്കേണ്ട ചര്‍ച്ച നിര്‍ദേശങ്ങളും മറുപടിയിലൂടെ അറിയിക്കാന്‍ നിര്‍ദ്ദേശിക്കാവുന്നതാണ്.
ഭര്‍ത്താവു ചിലവിനു നല്‍കുന്നില്ലെങ്കില്‍
ഭാര്യ, പ്രയപൂര്തിയകാത്ത മകന്‍ മകള്‍ , പ്രായപൂര്‍ത്തി അയ തൊഴില്‍ ഇല്ലാത്ത അവിവാഹിത അയ മകള്‍ എന്നിവര്‍ക്ക് പിതാവില്‍ നിന്ന് / ഭര്‍ത്താവില്‍ നിന്ന് ചിലവിനു ലഭിക്കാന്‍ നിയമപരമായ അവകാശം ഉണ്ട്. ചിലവിനുള്ള പണം; ഭര്‍ത്താവിന്റെ ജോലി സാമ്പത്തിക സ്ഥിതി കുടുംബത്തിന്റെ ജീവിത സാഹചര്യം എന്നിവ വിലയിരുത്തിയ ശേഷം നിഷ്കര്ഷിക്കുന്നതാണ്. കഴിഞ്ഞുപോയ കാലത്തേ അതായതു മുന്ന് വര്ഷം പിറകിലെക്കുള്ള ജീവിത ചിലവ് കുടിശികയും കോടതിക്ക് നല്കാന്‍ ഉത്തരവ് ഇറക്കാവുന്നതാണ്.
വിവാഹ മോചിതയായ മുസ്ലിം യുവതികളുടെ സംരക്ഷണം, ഹിന്ദു വിവാഹ നിയമം , ഹിന്ദു ദത്തു സമരക്ഷണ നിയമം, ഇന്ത്യന്‍ വിവാഹ നിയമം, ക്രിമിനല്‍ നടപടി ചട്ടം, ഗാര്‍ഹിക പീഡന നിയമം വൃദ്ധ ജനങളുടെ സംരക്ഷണ നിയമം, എന്നിവയില്‍ മേല്‍ നിയമനടപടികളെ കുറിച്ച് വിശധമാക്കുന്നു. ( അത് പിന്നീടു ചര്‍ച്ച ചെയ്യുന്നതാണ്‌)  


ദാമ്പത്യ ബന്ധം പുനസ്ഥാപിച്ചു കിട്ടാനുള്ള അവകാശം ( ഒരുമിച്ചു ജീവിക്കാനുള്ള നിര്‍ദേശം)

ഭാര്യയോ ഭര്‍ത്താവോ വ്യക്തമായ കാരണങ്ങളില്ലാതെ ഒരാളുടെ ജീവിതത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ദാമ്പത്യ ഉത്തരവാദിത്വങ്ങള്‍ പാലിക്കാതെ മാറി നില്‍ക്കുകയാനെങ്കില്‍; ദാമ്പത്യ ബന്ധം പുനസ്ഥാപിച്ചു കിട്ടുന്നതിനായി കോടതിയെ സമീപിക്കാവുന്നതാണ്.
ഇതിന്പ്രകാരമുള്ള കോടതി ഉത്തരവ് അനുസരിച്ച് ബലം പ്രയോഗിച്ചു ഒരാളെ അനുസരിപ്പിക്കാന്‍ സാധ്യമല്ല; കോടതിവിധി അനുസരിചില്ലെങ്ങില്‍ ജപ്തി നടപടികള്‍ സ്വീകരിക്കാം എന്നല്ലാതെ നിയമം ഉദ്ദേശിക്കുന്ന പ്രയോജനം പലപ്പോഴും ഇതിനു കിട്ടാറില്ല.
എന്നാലും കോടതി വിധി ഉണ്ടായി ഒരുവര്‍ഷത്തിനുള്ളില്‍ അതിര്ഭാഗം വിധി മനിക്കുന്നില്ലെങ്ങില്‍ അത് അതിര്ഭാഗതിനെതിരെ വിവാഹമോചനം അനുവദിക്കാനുള്ള ഒരു കാരണമായി നിയമം അംഗീകരിക്കുന്നു.
നിയമപ്രകാരം പിരിഞ്ഞു താമസിക്കല്‍ ( ദമ്പതികള്‍ വിവാഹമോച്ചനമില്ലാതെ പിരിഞ്ഞു താമസിക്കല്‍)

ഇത് പ്രകാരം ദമ്പതിമാര്‍ക്ക് ആര്കെങ്കിലും ഒരാള്‍ക്ക് വിവാഹമോചനത്തിന് അടിസ്ഥാനമായ കാരണങ്ങള്‍ കോടതിമുന്പകെ ഉന്നയിച്ചുകൊണ്ട് ദാമ്പത്യ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങി നിയമപരമായി വേറിട്ട്‌ താമസിക്കാനുള്ള ഉത്തരവ് നേടാവുന്നതാണ്.
വിവാഹബന്ധം പുനസ്ഥാപിച്ചു കിട്ടുന്നതിനുള്ള അപേക്ഷ കോടതിമുന്പകെ എത്തിയാല്‍ അതിനെ നേരിടാനുള്ള ഒരു മാര്‍ഗമായാണ് ഇന്ന് മേല്പറഞ്ഞ അപേക്ഷ കോടതിമുന്പകെ ഹാജരാക്കി വരുന്നത്.
ഇത്തരത്തില്‍ കോടതി ഉത്തരവ് കിട്ടിയതിനു ശേഷവും ഒരുവര്‍ഷം ദമ്പതിമാര്‍ യാതൊരു സഹവാസവും ഇല്ലാതെ ഒരുവര്‍ഷം അകന്നു കഴിഞ്ഞാല്‍ അത് വിവാഹമോചനത്തിനുള്ള കാരണമായി കോടതി പരിഗണിക്കുന്നതാണ്.

ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് അകന്നു കഴിയുന്ന സ്ത്രി / പുരുഷന്മാര്‍ ശ്രധിക്കെണ്ടുന്നത്
1. ഫോണില്‍ കുടെയോ മൊബൈല്‍ സന്ദേശം ഇ മെയില്‍ സോഷ്യല്‍ മീഡിയ എന്നിവയിലുടെ വികരതിനടിമാപ്പെട്ടു വെല്ലു വിളികള്‍ നടത്തരുത്.
2.  കഴിയുന്നതും അച്ഛനമ്മമാരെയും സഹോദരി സഹോദരന്മാര്‍ എന്നിവര്കെതിരെയും നിയമ നടപടികള്‍ എടുക്കപ്പെടാന്‍ കാരണമായ സാഹചര്യ തെളിവുകള്‍ ഉണ്ടെങ്കില്‍ അതിനെ നേരിടാന്‍ ആവശ്യമായ തെളിവുകള്‍ അഭിബഷകനുമായി ആലോചിച്ചു തയ്യാറാക്കുക.
3. ഒരുതരത്തിലുള്ള പ്രകൊപനങ്ങള്‍ക്കും ചെവികൊടുക്കുകയോ എടുത്തുചാടി പ്രവര്‍ത്തിക്കുകയോ ചെയ്യരുത്, കാരണം അത് നിങ്ങളെ നിയമത്തിന്റെ കുരുക്കില്‍ എത്തിക്കാന്‍ വേണ്ടി മനപൂര്‍വമുള്ള ശ്രമമാകാം.
4. പിരിഞ്ഞു താമസിക്കുന്ന അന്ന് മുതല്‍ ഭാര്യയ്ക്ക് ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒരു നിശ്ചിത തുക ഭാര്യയുടെ ബാങ്ക് അകൌണ്ടിലോ മണി ഓര്‍ഡര്‍ യോ അയച്ചു രസീത് സൂക്ഷിക്കുക. പണം സ്വീകരിക്കുന്നില്ലെങ്ങില്‍ ബാങ്കില്‍ ഒരു അക്കൌണ്ട് തുടങ്ങി ആ പണം അതില്‍ നിക്ഷേപിക്കുക.
5. ഇരുകൂട്ടരുടെയും പേരിലുള്ള വസ്തുവകകള്‍ കൃത്യമായും, സ്വന്തം പേരിലും ഭാര്യയുടെ പേരിലും ഉള്ള വസ്തുവകകള്‍ ഇരുവരുടെയും വരുമാനം എന്നിവയുടെ വ്യക്തമായ രേഖകള്‍ തയ്യാറാക്കി വയ്ക്കുക.
6. സ്വത്തു വകകല്കെതിരെ ഏതെങ്കിലും ഒരു നിയമ നടപടി ഭയക്കുന്നുന്ടെങ്കില്‍ ആയതിലേക്ക് അധികാരപരിധിയില്‍ പെടുന്ന കുടുംബ കോടതിയില്‍ കാവിയറ്റ് സമര്പിക്കുക.
7. ഭാര്യയും കുട്ടികളും വീട്ടില്‍ വരുന്നതിനെയോ താമസിക്കുന്നതിനെയോ യാതൊരു വിധത്തിലും എതിര്‍ക്കരുത്.
8. വിവാഹേതര ബന്ധങ്ങള്‍ ആണ് പ്രശ്നങ്ങള്‍ക്ക് കാരണം എങ്കില്‍ അതിലേക്കു വ്യക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ സ്വകാര്യ എജെന്‍സിയെ ഏല്പിക്കുക.

സ്ത്രികള്‍ക്കെതിരെ ഉള്ള ഗാര്‍ഹിക പീഡന൦ നിരോധന നിയമം 2005

ഈ നിയമത്തിന്പ്രകാരം താഴെ പറയുന്ന രീതിയില്‍ സ്ത്രികളോട് ഉള്ള പ്രവര്‍ത്തികള്‍ ഗാര്‍ഹിക പീടനമായി കണക്കാക്കുന്നു #
a)       സ്ഥിരമായി ആക്രമിക്കുകയും ഇരയാക്കപ്പെടുന്ന സ്ത്രിയുടെ ജീവിതം ക്രൂരതയാല്‍ പരിതപകരമാക്കുകയോ അങ്ങിനെ ഉള്ള പ്രവര്‍ത്തികള്‍ ശാരീരിക പീഡനത്തില്‍ എത്തിയില്ലെങ്കില്‍ കൂടെയോ  
b)       ഇരയാകുന്ന സ്ത്രിയെ അനശസ്യമാര്‍ഗത്തില്‍ ജീവിക്കാന്‍ നിര്ഭാന്ധിക്കുകയോ
c)       ഇരയെ ശാരീരികമായി മുരിവേല്പ്പിക്കുകയോ അപകട പെടുതുകയോ ചെയ്താല്‍
## (c) പറഞ്ഞിരിക്കുന്നത് സ്വന്തം ജീവനും സ്വത്തിനും ആപത് വരുന്നതില്‍ നിന്ന് സംരക്ഷിക്കാനാണ് എന്നാ സാഹചര്യം തെളിയിക്കപ്പെട്ടാല്‍ അത് ഗാര്‍ഹിക പീടനമാകുന്നില്ല  

മജിസ്ട്രട്റ്റ് സ്വീകരിക്കുന്ന പരാതി
ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഉള്ള പരാതി താഴെ പറയുന്നവര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്
1.     ഗാര്‍ഹിക പീടനതിനു ഇരയായ സ്ത്രി
2.     പീടനത്തിനു ഇരയായ സ്ത്രിക്ക് വേണ്ടി നിയമനുസൃതമായി നിയമിക്കപ്പെട്ട സംരക്ഷണ ഉദ്യോഗസ്ഥന്‍
3.     പീടനതിനു ഇരയായ സ്ത്രിക്ക് വേണ്ടി പ്രതിനിധിയായ ഏതൊരാളും
ഈ നിയമ പ്രകാരം ഉള്ള നടപടികള്‍ക്കായി കോടതിയെ സമീപിക്കാവുന്നതാണ്
കോടതിയുടെ അധികാര പരിധി
താഴെ പറയുന്ന സ്ഥലത്ത് അധികാരമുള്ള ഒന്നാം ക്ലാസ് മജിസ്ട്രട്ടു കോടതി & മഹാനഗര മജിസ്ട്രട്ടു കോടതി
a)       ഇരയാക്കപ്പെട്ട സ്ത്രി സ്ഥിരമായോ, താത്കാലികമായോ , താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന സ്ഥലം
b)       പ്രതി സ്ഥിരമായോ, താത്കാലികമായോ , താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന സ്ഥലം
c)       സംഭവം നടന്ന സ്ഥലം

വിവിധ തരത്തിലുള്ള കോടതി ഉത്തരവുകള്‍
 സംരക്ഷണ ഉത്തരവ് :
പരാതി ലഭിച്ചതിനു ശേക്ഷം ഇരുഭാഗതിന്റെയും വാദങ്ങളും തെളിവുകളും കണക്കിലെടുത ശേക്ഷം പ്രധാമാദൃഷ്ടോയാല്‍ കുറ്റം ഉണ്ടെന്നു കോടതിക്ക് ഭോദ്യം വരികയാണെങ്കില്‍, പ്രതിക്കെതിരെ മേല്‍ കുറ്റം ആവര്‍ത്തിക്കാതിരിക്കാനും പാരാതിക്കര്യെ സംരക്ഷിക്കുന്നതിനും വേണ്ടി താഴെ പറയുന്ന രീതിയിലോ കോടതിക്ക് അനുയോജ്യമായ രീതിയിലോ സംരക്ഷണ നിരോധന ഉത്തരവ് പുരപ്പെടുവിക്കാവുന്നതാണ്.
1.     ഗാര്‍ഹിക പീഡനം നടത്താന്‍ സഹായിക്കുന്നതും പ്രേരിപ്പിക്കുന്നതും തടഞ്ഞുകൊണ്ട്‌
2.     പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥലത്തിന്റെ പരിസരത്ത് പ്രവേശിക്കുന്നതില്‍ നിന്ന്/ കുട്ടി ആണെങ്കില്‍ സ്കൂള്‍ പരിസരത് പ്രവേശിക്കുന്നതില്‍ നിന്ന് പ്രതിയെ തടഞ്ഞു കൊണ്ട്
3.     പരതിക്കരിയുമായി ആശയ വിനിമയം നടത്തുന്നതിനും അതിനു ശ്രമിക്കുന്നതും തടഞ്ഞു കൊണ്ട്
4.     പ്രതിയുടെയോ പരതിക്കരിയുടെയോ സ്വന്തം പേരിലോ കൂട്ടവകാശത്തിലോ ഉള്ള സ്ഥാവര ജങ്ങമ വസ്തുക്കള്‍ വില്കുകയോ പണയം നല്‍കുകയോ ചെയ്യുന്നതില്‍ നിന്ന് തടജുകൊണ്ട്
5.     പരാതിക്കാരിയുടെ ആശ്രിതര്‍ക്കോ ബന്ധുക്കള്‍ക്കോ അഥവാ പരാതിക്കാരിയെ സഹായിക്കുന്നവര്‍ക്കെതിരെയോ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കിന്നതില്‍ നിന്ന് തടഞ്ഞു കൊണ്ട്
6.     ഏതെങ്കിലും തരത്തിലുള്ള മറ്റു സംരക്ഷണ നിരോധന ഉത്തരവ് സംരക്ഷണ ഉദ്യോഗസ്ഥന്‍ ശുപാര്‍ശ ചെയ്യുന്നത് പ്രകാരവും 

തമസ്സ സ്ഥലം ഉറപ്പാക്കി സംരക്ഷിച്ചുള്ള ഉത്തരവ്

ഗാര്‍ഹിക പീഡനം നടന്നു എന്ന് പ്രധാമാദൃഷ്ട്ടിയാല്‍ മജിസ്ട്രട്ടുനു ഭോധ്യം വരികയാണെങ്കില്‍ പരാതിക്കാരിക്ക് താമസ സ്ഥലം ഉറപ്പു വരുത്താനുള്ള ഉത്തരവ് അനുവധിക്കാവുന്നതാണ്.
a)     പരാതിക്കാരി എതുകക്ശിഉമയി ഒരുമിച്ചു താമസിക്കുന്ന സ്ഥലത്ത് തുടരുന്നത എത്രുകക്ഷി തടസപ്പെടുത്തുന്നതില്‍ നിന്നും തല്സ്ഥലം കയ്മാറ്റം ചെയ്യുന്നതില്‍ നിന്നും തടഞ്ഞുകൊണ്ട്‌
b)    എത്രുകക്ഷി, പരതിക്കരിയുമായി ഒരുമിച്ചു താമസിക്കുന്ന സ്ഥലത്ത് നിന്ന് ഒഴിയുവനും
c)     പരാതിക്കാരി താമസിക്കുന്ന സ്ഥലത്ത്/ ഭാഗത്ത്‌ എത്രുക്കഷിയോ അയാളുടെ ബന്ധുക്കളോ പ്രവേഷിക്കുനത് തടഞ്ഞു കൊണ്ട്
d)    എത്രുകക്ഷി ഒരുമിച്ചു താമസിക്കുന്ന സ്ഥലം വില്കുന്നത് തടഞ്ഞു കൊണ്ട്
e)     എതുകക്ഷി ഒരുമിച്ചു താമസിക്കുന്ന വസ്തുവിന്റെ അവകാശം വിട്ടോഴിയുന്നത് തടഞ്ഞു കൊണ്ട്
f)     പരാതിക്കാരിക്ക് ആവശ്യമാണെന്ന് കോടതിക്ക് ഭോദ്യം വരികയാണെങ്കില്‍, പരാതിക്കാരിയുടെ താമസത്തിനായി സമാന സൌകര്യങ്ങള്‍ ഉള്ള മറ്റൊരു സ്ഥലം എത്രുകക്ഷിയുടെ ചിലവില്‍ എര്പാടക്കാന്‍   
ഇ വകുപ്പ് പ്രകാരം പരാതിക്കാരിയായ സ്ത്രിക്കെതിരെ യാതൊരു ഉത്തരവും പുറപ്പെടുവിക്കാന്‍ പാടില്ലാത്തതും, ഉത്തരവ് പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ സ്ഥലം സബ് ഇന്സ്പെക്ടരോട് നിര്ടെഷിക്കാനും ആവശ്യമായ സംരക്ഷണം നല്‍കാനും നിര്ധേഷിക്കാവുന്നതാണ്.
സാമ്പത്തിക സഹായ ഉത്തരവുകള്‍

ഇതിന്‍പ്രകാരം പരതിക്കരിക്കും കുട്ടിക്കും ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുനതിനു പ്രതിയോട് കോടതിക്ക് നിര്ടെഷിക്കാവുന്നതാണ് , മാത്രവുമല്ല പ്രതിമൂലം ഉണ്ടായ നഷ്ടങ്ങള്‍ക്ക് സാമ്പത്തികമായ നഷ്ടപരിഹാരം നല്‍കുവാനും കോടതി ഉത്തരവ് നല്‍കാം.
a)     സമ്പാദ്യത്തിന് ഉണ്ടായ നഷ്ടം ( കൂലി, സമ്പളം, കടയിലെ വില്പന )
b)    ചികിത്സ ചെലവ്
c)     വസ്തുവകകള്‍ നശിപ്പികപെട്ടത്തില്‍ ഉണ്ടായ നഷ്ടം
d)    പരതിക്കരിക്കും അവരുടെ കുട്ടികള്‍ക്കും ചില്വിന്‍ നല്‍കാനുള്ള ഉത്തരവ്
ചിലവിനു നല്‍കാനുള്ള ഉത്തരവ് തനിയെയോ ക്രിമിനല്‍ നടപടി ചട്ടം 125 പ്രകാരമുള്ള ഉത്തരവ് നിലവിലുണ്ടെങ്കില്‍ അതിന്റെ കൂടെയോ വിധിക്കാവുന്നതാണ്. ചെലവ് തുക പ്രതിയുടെയും പരാതിക്കാരിയുടെയും സാമ്പത്തിക സ്ഥിതി ജീവിത സാഹചര്യം എന്നിവ വിലയിരുത്തി ആണ് നിശ്ചയിക്കുന്നതു. മേല്‍ തുക നേരിട്ട് കോടതിയിലോ പരതിക്കരിക്കോ എത്തിച്ചു നല്‍കേണ്ടുന്നതും അല്ലെങ്കില്‍ പ്രതിയുടെ സംപ്ലത്തില്‍ നിന്ന് പരാതിക്കാരിക്ക് നേരിട്ട് അയച്ചു കൊടുക്കാന്‍ കോടതിക്ക് തൊഴില്‍ ഉടമയോട് നിര്ടെഷിക്കവുന്നതുമാണ്.
കസ്റ്റഡി ഉത്തരവ്
പരാതിക്കാരിയുടെ അപേക്ഷ പ്രകാരം കുട്ടികളുടെ സംരക്ഷണം പരാതിക്കാരിക്ക് വിട്ടുനല്‍കാന്‍ കോടതിക്ക് താല്‍കാലികമായി ഉത്തരവിടവുന്നതും, പ്രതിക്ക് കുട്ടികളെ സന്ദര്‍ശിക്കുന്നതിന് നിര്‍ബന്ധനകള്‍ വയ്ക്കവുന്നതും ആണ്. കോടതിക്ക് പ്രതിയുടെ സന്ദര്‍ശനം കുട്ടികളുടെയും പരാതിക്കാരിയുടെയും മാനസികവും സരീരികവുമായ സുരക്ഷയ്ക്ക് ഭീഷണി ആണെന്ന് ഭോധ്യം വന്നാല്‍ അതിനെ തടഞ്ഞു കൊണ്ട് ഉത്തരവ് ഇറക്കാവുന്നതാണ്.
നഷ്ട പരിഹാര ഉത്തരവ്
മജിസ്ട്രട്ടുനു ഇതിന്‍പ്രകാരം ഗാര്‍ഹിക പീഡനം നിമിത്തം പരാതിക്കാരിക്ക് ഉണ്ടായ ശാരീരികവും മാനസികവും അയ എല്ലാ കഷ്ട നസ്ടങ്ങള്‍ക്കും പ്രതിയില്‍ നിന്ന് നസ്ടപരിഹാരം ഇടക്കി നല്‍കാവുന്നതാണ്.
# മജിസ്ട്രട്ടുന്റെ ഉത്തരവ് ഏറു ഭാഗത്തിനും ചിലവീടക്കാതെ നല്‍കേണ്ടുന്നതും ആണ്, ഈ നിയമ പ്രകാരം ലഭിക്കുന്ന ഇതൊരു അനൂകൂല്യങ്ങളും മറ്റൊരു നിയമതിന്കീഴില്‍ സമാനമായ ആവശ്യങ്ങളുമായി നിയമ നടപടി പ്രതിക്കെതിരെ സ്വീകരിക്കുന്നതിനു തടസം ആവുന്നില്ല.





No comments:

Post a Comment