Monday, July 28, 2014

കേസുകളില്‍ നെരിടൂ ഹാജരാകുന്നതില്‍ നിന്ന് ഇതെല്ലാം അവസരത്തില്‍ നിയമാനുസരണം ഇളവു കിട്ടാം ?? കോടതിയില്‍ ഹാജരാകാതെ കേസ് തീര്ക്കാ നോ നടത്തി കൊണ്ടുപോകണോ സാധിക്കുമോ ? ക്രിമിനല്‍ നടപടി ചട്ടം 482 അം വകുപ്പും ഹൈകോടതിയുടെ പ്രത്യേക അധികാര പരിധിയും


“നീതിയുടെ ശരിയായ നടത്തിപ്പിനും അതിന്റെ ശരിയായ ലക്ഷ്യ പ്രപ്തിയിലേത്തുന്നതിനുമായും കീഴ്കോടതികളുടെ അധികാര , ഉത്തരവ്, ദുര്‍വിനിയോഗം തടയുന്നതിലെക്കും ഏതൊരു വിധത്തിലുള്ള അസാധാരണമായ വിധി ക്രിമിനല്‍ നടപടി ചട്ടം 482 എന്നാ ഹൈകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച്  കല്പ്പിക്കുന്നതിനു ക്രിമിനല്‍ നടപടി ചട്ടത്തിലെ ഒരു വകുപ്പും തടസം ആവുന്നില്ല”
ഈ വകുപ്പിന്റെ അന്തസത്ത എന്നത് അതിന്റെ വ്യക്യനത്തിലെ സാമൂഹിക ക്ഷേമ കാഴ്ചപ്പാടാണ്, ഒരു നിയമം വിജയിക്കുന്നത് അതിന്റെ ശരിയായ വ്യക്യനതിലൂടെ മാത്രമാണ്. ജനാധിപത്യ രാജ്യത്തു ജനങ്ങള്‍ തിരഞ്ഞെടുത്ത മന്ത്രിസഭാ നിയമങ്ങള്‍ പാസ്സാക്കുന്നത്‌ ആത്യന്തികമായി ജനങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കികൊണ്ടാണ്. ഒരു നിയമത്തെ കോടതി വ്യാഖ്യാനിക്കുമ്പോള്‍ ആ നിയമം എന്തിനാണ് നിര്‍മ്മിച്ചത്‌ എന്ന് മനസിലാക്കെണ്ടുന്നതാണ് എന്നാലെ വിധികളിലും ആ ലക്‌ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.
ക്രിമിനല്‍ കേസുകളായാലും സിവില്‍ കേസുകളായാലും നീണ്ടു പോകുന്ന വ്യവഹാരങ്ങള്‍ അതില്‍ പങ്കളികലക്കപ്പെട്ടവര്‍ക്ക് അത് പ്രതി ആയാലും വാദി ആയാലും ബുദ്ധിമുട്ടുള്ളതാണ്; ഇന്ത്യയില്‍ ചുരുക്കം ക്രിമിനല്‍ കുറ്റങ്ങള്‍ മാത്രമേ ഒതുതീര്‍പ്പക്കാന്‍ സാധിക്കുകയുള്ളൂ; എന്നാല്‍ വികസിത രാജ്യങ്ങളില്‍ ചില കുറ്റകൃത്യങ്ങള്‍ നഷ്ടപരിഹാരം പ്രതികളുടെ നിര്ഭാന്ധിത സാമൂഹിക സേവനം എന്നിവ നിര്ടെഷിച്ചുകൊണ്ട് തീര്‍പ്പ് കല്പിക്കാറുണ്ട്. നമ്മുടെ രാജ്യത്തു  കുറ്റക്കാര്‍ക്ക് വിധിക്കുന്ന ശിക്ഷ ഇളവുകള്‍ കിട്ടുന്നതിനാലും നഷ്ടപരിഹാര തുക കുറ്റകൃത്യത്തിനു ഇരയാക്കപ്പെട്ട വ്യക്തിക്കുണ്ടാക്കിയ നഷ്ടം നോക്കുമ്പോള്‍ തുലോം കുറവാണു. മേല്‍ പറഞ്ഞ കാര്യങ്ങള്‍ കണക്കില്‍ എടുത്തുകൊണ്ടു പരമോന്നത നീതി പീഠം പല കേസുകളിലും; അത് ഒത്തു തീര്‍പ്പാക്കാന്‍ പറ്റാത്തവ ആണെങ്കില്‍ കൂടെ ഹൈ കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് തീര്‍പ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  മേല്‍ പറഞ്ഞിരിക്കുന്ന സുപ്രീം കോടതി നിര്‍ദ്ദേശം ഇതെല്ലാം കേസുകളില്‍ ആണ് ഭാദകം എന്ന് താഴെ ചര്‍ച്ച ചെയ്യുന്നു.
നിയമപ്രകാരം ഒത്തു തീര്‍പ്പാക്കാന്‍ കഴിയാത്ത കേസുകള്‍ കോടതിക്ക് പുറത്തു മധ്യസ്ഥ ശ്രമത്തില്‍ ഒത്തുതീരുകയാണെങ്കില്‍ കേസുകള്‍ തുടര്‍നടപടി നിര്‍ത്തി തള്ളി കളയുന്നതിനും മുന്‍‌കൂര്‍ ജാമ്യം അനുവധനീയമല്ലാത്ത കേസുകളില്‍ കീഴ്‌ കോടതിക്ക് ജാമ്യം അനുവദിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും മറ്റു കീഴ്‌ കോടതി നടപടികളില്‍ വേഗത്തിലുള്ള വിചാരണ, അന്യേഷണ ഉദ്യോഗസ്ഥന്‍ മാര്‍ക്കെതിരെ കേസന്യേഷണത്തില്‍ നല്‍കേണ്ടുന്ന നിര്‍ദേശങ്ങള്‍ എന്നിവ ഹൈകോടതിയുടെ  ഈ പ്രത്യേക അധികാരത്തില്‍ തീര്‍പ്പ് കല്പിക്കാന്‍ സാധിക്കുന്നതാണ്.
സ്ത്രിധന പീഡന നിരോധന നിയമത്തിന്റെ മേലുള്ള വിചാരണ നടപടികള്‍ ഇന്ത്യന്‍ ശിക്ഷ നിയമം 498A ഭര്‍ത്താവോ അയാളുടെ ബന്ധുക്കളോ ഭാര്യയെ ക്രുരതയ്ക്ക് വിധേയമാക്കിയാല്‍ ???
സാധാരണയായി കേരളത്തില്‍ കോടത്യിലെത്തുന്ന സ്ത്രിധന പീഡന കേസുകളില്‍ പോലീസെ നേരിട്ടു ഫയലില്‍ സ്വീകരിക്കുന്നതോഴികെ സ്വകാര്യ ഹര്ജികളായി കോടതിയില്‍ എത്തുന്ന കേസുകള്‍ അധികവും ഭര്‍ത്താവിനെയോ അയാളുടെ ബന്ധുക്കളെയോ ഏതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദത്തില്‍ ആക്കുവാന്‍ ചില അഭിഭാഷകര്‍ കാണിക്കുന്ന അതിഭുദ്ധി മാത്രമാണ്; ജാമ്യം പോലും ലഭ്യമല്ലാത്ത ഇത്തരം കേസുകളില്‍ ഉറ്റവര്‍ ഉള്പെട്ടാല്‍ ഉള്ള ഭുധിമുട്ടുകള്‍ കാരണം ആളുകള്‍ പെട്ടെന്ന് ഒത്തു തീര്‍പ്പിനെതുമെന്നും പിന്നീടു വിചാരണ വേളയില്‍ കേസ് സാക്ഷിമൊഴി മാറ്റി തീര്‍ക്കമെന്നും ആണ് ഇത്തരം ആളുകള്‍ കരുതുന്നത്. ഇതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരുന്നത് യഥാര്‍ത്ഥത്തില്‍ നിയമ പരിരക്ഷ വേണ്ടി വരുന്ന സ്ത്രികളെ ആണ്. ഇതിനെ തുടര്‍ന്ന് ഇത്തരം കേസുകളില്‍ കൃത്യമായ അന്വേഷണം ഇല്ലാതെ ആരെസ്റ്റു ചെയ്യരുതെന്നും കുട്ടരോപിതര്‍ അയ സ്ത്രികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ജില്ല പോലീസെ ഉദ്യോഗസ്ഥന്റെ അനുവാദം പോലീസെ എടുക്കുന്ന കേസുകളില്‍ ആരെസ്റ്റു ചെയ്യാന്‍ വേണമെന്നും ഹൈ കോടതി നിര്‍ദ്ദേശം നല്‍കുകയുണ്ടായി.
വിവാഹമോചന കേസുകളില്‍ സാധാരണയായി ആദ്യം കുടുംബ കോടതികളില്‍ സമീപിച്ചു പ്രശ്നങ്ങള്‍ ചര്ച്ചയിളുടെ തീര്‍പ്പിലെതിക്കുന്നതിനു പകരം മജിസ്ട്രട്ടു കോടതി എന്നാ ക്രിമിനല്‍ കോടതിയിലേക്ക് ഉറ്റവരെയും മറ്റും വലിച്ചിഴയ്ക്കുന്നത് ഭാര്യയോടും ഭര്‍ത്താവിനോടും അവരെ സഹായിക്കാന്‍ കൂടെ നില്‍ക്കുന്ന ബന്ധുക്കളും അഭിഭാഷകനും ചെയ്യുന്ന വലിയ തെറ്റാണു എന്ന് ഒരിക്കല്‍ ഒരു കുടുംബ കോടതി ജഡ്ജി പറയുകയുണ്ടായി. സാധാരണക്കാര്‍ക്ക് മജിസ്ട്രട്ടു കോടതി കയറുക എന്നാല്‍ അന്നും ഇന്നും വലിയ അപമാനമാണ്; അത് തന്നെയാണ് ഇവിടെ മുതലെടുക്കപ്പെടുന്നത്. സാധാരണയായി വിവാഹമോചന, ജീവനാംശ കേസുകളില്‍ വിധി വന്നാലും, വിവാഹമോചനം കിട്ടിയ ഭാര്യ നഷ്ടപരിഹാരം വാങ്ങി മറ്റൊരു വിവാഹം കഴിച്ചാലും, മജിസ്ട്രട്ടു കോടതിയുടെ ക്രിമിനല്‍ കേസ് തീരതെ ഭര്‍ത്താവും ബന്ധുക്കളും കോടതി കയറി ഇറങ്ങേണ്ടി വരുന്നത് ഒരു ദുരവസ്ഥ ആണ്.
മേല്‍ പറഞ്ഞ ക്രിമിനല്‍ കേസ് മജിസ്ട്രട്ടു കോടതിക്ക് നിയമം മൂലം  ഒതുതീര്‍പ്പക്കാന്‍ സാധിക്കാത്തതിനാല്‍ വിചാരണ വരെ നീണ്ടു പോവുകയും അത് പ്രതിയയവര്‍ക്ക് കടുത്ത പ്രയാസങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പ്രതി വിദേശത്ത് ജോലി ചെയ്യുന്ന ആളാണെങ്കില്‍ അത് കോടതിയില്‍ ഹാജരാകുന്നതിനു അയാള്‍ക്ക് കടുത്ത ബുദ്ധിമുട്ട് തന്നെ ആണ്.
ഇത്തരം അവസരത്തില്‍ പരാതിക്കാരിയായ ഭാര്യയും ഭര്‍ത്താവും വിവാഹമോചനം, ജീവനാംശം, നഷ്ടപരിഹാരം അര്‍ഹമായ സ്വത്തു വകകള്‍ എന്നതില്‍ കുടുംബ കോടതിയില്‍ നിന്ന് ഒത്തു തീര്‍പ്പിലെതിയാല്‍; മജിസ്ട്രട്ടു കോടതിയില്‍ നിലവിലുള്ള ക്രിമിനല്‍ കേസ് തള്ളി കളയുന്നതിനു ഹൈ കോടതിയെ സമീപിക്കാവുന്നതാണ്. ഇത്തരം അപേക്ഷ ഹൈ കോടതിയില്‍ സമീപിക്കുമ്പോള്‍ അതില്‍ കുടുംബ കോടതിയിലെ കേസുകളും മറ്റും തീര്‍ന്നതായി കാണിക്കുന്ന കോടതി രേഖയും, കേസ് തള്ളുന്നതില്‍ എതിര്‍പ്പില്ല എന്നാ ഭാര്യയുടെ സത്യവങ്ങ്മൂലവും ആവശ്യമാണ്. കുടുംബകോടതിയിലെ കേസുകള്‍ ഭാര്യയ്ക്ക് അനുകൂലമായി ഭര്‍ത്താവിന്റെ സംമാതത്തല്‍ തീര്‍ന്നതിനു ശേഷം ഭാര്യ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ തയ്യരകുന്നില്ലെങ്ങില്‍ മേല്‍ കാര്യം ചൂണ്ടികട്ടിയും ഹൈ കോടതിയില്‍ അപേക്ഷ നല്‍കാവുന്നതാണ്, കേസ് തള്ളിയില്ലെങ്ങിലും പെട്ടെന്നുള്ള വിചാരണയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കും.
ബലാല്‍സംഗം ഇന്ത്യന്‍ ശിക്ഷ നിയമം 376ആം വകുപ്പ്
ചില കേസുകളില്‍ 376 വകുപ്പ് ചേര്‍ക്കപ്പെട്ട കേസുകളും കോടതി പ്രത്യേകധികാരം ഉപയോഗിച്ച് വേഗത്തില്‍ തീര്‍പ്പ് കല്പിക്കാന്‍ അനുവധിക്കാറുണ്ട്. അതായതു കേസിലെ വാദി മേല്‍ കേസിനസ്പധമായ സംഭവത്തിനു ശേഷം വിവാഹിതയായി കുടുംബജീവിതം നയിക്കുകയും മീല്‍ കേസ് തുടര്‍ന്ന് നടത്തുന്നതില്‍ താല്പര്യമില്ലാത്ത അവസരത്തില്‍, കേസിലെ വാദി ഹൈകോടതിയില്‍ കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രതിയോടോന്നിച്ചു അപേക്ഷ നല്‍കിയാല്‍ കോടതി കേസിന്റെ മൊത്തം സ്വഭാവം പരിഗണിച്ചശേഷം നടപടി എടുക്കാവുന്നതാണ് NB എല്ലാ പീഡന കേസുകളും ഇതിന്റെ പരിധിയില്‍ വരില്ല, eg ചിലപ്പോള്‍ സ്നേഹബന്ധങ്ങള്‍കിടയില്‍ ശാരീരിക ബന്ധം പരസ്പരസമ്മതതോടെ നടക്കുകയും പിന്നീട് കമിതാവ് വിവാഹത്തില്‍ നിന്ന് പിന്മാറിയാല്‍ 376 വകുപ്പ് പ്രകാരം കേസെടുക്കാം, പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധം നടത്തിയ ശേഷം പിന്നീട് മറ്റു കാരണങ്ങളാല്‍ പുരുഷന്‍  ബന്ധത്തില്‍ നിന്ന് അകന്നു പോവുകയോ മറ്റു ആവശ്യങ്ങള്‍ നിരവേട്ടതിരിക്കുകയോ ചെയ്യുമ്പോഴും ഇത്തരം കേസുകള്‍ ഉണ്ടാകാറുണ്ട് അതിലെല്ലാം സ്ത്രിയുടെ വയസു 16 നു മുകളിലും മേല്‍ പറഞ്ഞ കാര്യങ്ങള്‍ സാസധൂകരിക്കാവുന്ന വ്യക്തമായ തെളിവുകളും അത് കോടതിക്ക് ഭോധ്യം വരുകയും വേണം.
മേല്‍ പറഞ്ഞ നിയമ കാര്യങ്ങള്‍ നിയമത്തിന്റെ പുപ്രയോഗിഗത അനുഭവങ്ങളില്‍ നിന്ന് ഉള്ള വിവരങ്ങള്‍ ആണ്. എഴുതപ്പെട്ട നിയമങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ കാണാന്‍ സാധിക്കില്ല ഇതു കോടതിയുടെ പൂര്‍ണ വിവേചനാധികാരത്തില്‍ വരുന്നതാണ്.
ക്രിമിനല്‍ കേസുകളില്‍ കോടതികളില്‍ ഹജരകുന്നത് സംബന്ധിച്ച് നിയമം
ക്രിമിനല്‍ കേസുകളില്‍ ജാമ്യത്തില്‍ വിട്ടയക്കുന്ന പ്രതി വിചാരണ തുടങ്ങുന്നത് വരെ കോടതി നേരിട്ട് ഹജരവുന്നതില്‍ നിന്ന് ഒഴിവക്കിയില്ലെങ്ങില്‍ കേസ് അവദികളില്‍ കോടതി മുന്‍പാകെ നേരിട്ട് ഹജരവേണ്ടുന്നതാണ്. വിദേശത്തും മറ്റു ജോലികള്‍ക്ക് മാറി നില്കുന്നവര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാകാറുണ്ട് ഇത്തരം അവസരത്തില്‍ വിചാരണ വരെ നേരിട്ട് ഹജരവുന്നതില്‍ നിന്ന് ഒഴിവാക്കി കിട്ടുവാന്‍ കോടതിയില്‍ അപേക്ഷ നല്‍കാവുന്നതാണ്. വിദേശത്ത് (ഇന്ത്യ രാജ്യവുമായി കുറ്റവാളികളെ കൈമാറ്റ കരാര്‍ ഉള്ള രാജ്യങ്ങളില്‍ ) ജോലി ഉള്ള ഒരാളുടെ പാസ്പോര്‍ട്ട് നിസ്സാരമായ ക്രിമിനല്‍ കുറ്റത്തിന്റെ പേരില്‍ തടഞ്ഞു വച്ച് അയാളുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കരുതെന്നു കേരള ഹൈ കോടതി വിധി പ്രസ്താവിച്ചിരുന്നു. കീഴ്‌ കോടതി ഹജര്കുന്നതില്‍ ഇളവു തരുന്ന അപേക്ഷ നിരസിച്ചാല്‍ പ്രതിക്ക് മേല്‍ പറഞ്ഞിരിക്കുന്ന വകുപ്പ് പ്രകാരം ഹൈ കോടതിയെ സമീപിക്കാവുന്നതാണ്.
പരാതിക്കാരന്‍ വിദേശത്ത് ആണെങ്ങില്‍ പരാതിക്കാരന്റെ പവര്‍ ഓഫ് അറ്റോര്‍ണി ആയിട്ടുള്ള ആള്‍ക്ക് കോടതി മുന്പകെയും പോലീസെ മുനപകെയും പരാതി ഭോധിപ്പിക്കാവുന്നതാണ്. മേല്‍ പറഞ്ഞിരിക്കുന്ന പവര്‍ ഓഫ് അറ്റൊര്നിയില്‍ പരതിക്കസ്പധമായ കാര്യം പവര്‍ ഓഫ് അറ്റോര്‍ണി അയ ആള്‍ക്ക് വ്യക്തമായും നേരിട്ടും അറിയാം എന്ന് വ്യക്തമാക്കിയിരിക്കണം. വിദേശത്ത് ഉള്ളവര്‍ തയ്യാറാക്കിയ പവര്‍ ഓഫ് അറ്റോര്‍ണി ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ നിന്ന് സാക്ഷ്യപ്പെടുത്തി നാട്ടിലേക്കു അയച്ചാല്‍ മതി. പക്ഷെ കേസിന്റെ തെളിവ് നല്കുന്നതിലെക്കും വിച്ചരന്യ്ക്കും പരാതിക്കാരന്‍ നാട്ടില്‍ ഉണ്ടാകണം.
സിവില്‍ കേസുകളിലും കേസ് നടത്തുന്നതിന് ഇതേ രീതിയില്‍ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിക്കാം എന്നാല്‍ കുടുംബ കോടതി നടപടികള്‍ക്ക് കേസില്‍ കക്ഷി ആയവര്‍ നേരിട്ടു ഹാജരാവണം; എന്നാല്‍ കേസ് ഇരുകൂട്ടര്‍ക്കും സമ്മതമായ രീതിയില്‍ തീര്‍ത്തു കേസുകള്‍ പിന് വലിക്കുന്നതിന് പവര്‍ ഓഫ് അറ്റോര്‍ണി മതിയാകും. എന്നാല്‍ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം ഇരു കക്ഷികളും നേരിട്ടു ഹജരവേണ്ടുന്നതാണ്.
ക്രിമിനല്‍ കേസുകള്‍ തീര്‍പ്പക്കുന്നതില്‍ കോടതിയുടെ നിലപാട്
പൊതു സമൂഹത്തിനു നാശനഷ്ടങ്ങള്‍ ഉണ്ടാവാത്ത രണ്ടു വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ മാത്രം ബാധിക്കുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ അത് ജീവപര്യന്തം/ മരണശിക്ഷ എന്നിവ ലഭിക്കാന്‍ സാധ്യത ഇല്ലാത്തതും ; വാദിയും പ്രതിയും ദാരണയില്‍ എത്തി കേസ് രമ്യമായി തീര്‍ക്കാന്‍ താല്പര്യ പെടുന്നു എങ്കില്‍. കുറ്റ കൃത്യതിന്റെ സ്വഭാവം മറ്റു ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ പരിഗണിച്ചു  ഹൈ കോടതിക്ക് കേസ് തള്ളവുന്നതാണ്.
കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ വിദേശത്തുള്ള പ്രതിക്ക് സാധിക്കുന്നില്ല, പോലീസെ കോടതി വരണ്ടു നടത്തി കോടതിയെ അറിയിച്ചാല്‍ ?
തീര്‍പ്പാക്കാന്‍ പറ്റുന്ന കേസുകലനെങ്ങില്‍ പ്രതിയുടെ അഭിഭാഷകന്‍ വക്കലത്തിനു പകരം / കോടതിയില്‍ ഹാജരാകാന്‍ പ്രതി അനുവദിച്ചതായി അപേക്ഷ സമര്‍പിച്ചു കേസ് തീര്പക്കുകയോ അവധിക്കപെക്ഷിക്കുകയോ ചെയ്യാം. കേസില്‍ പ്രതിക്ക് ഹജരവാതെ വരണ്ടു അവുകയനെങ്ങില്‍ കേസിന്റെ സ്വഭാവം അനുസരിച്ച് മേല്കൊടതിയില്‍ നിന്ന് മുന്‍‌കൂര്‍ ജമ്യമോ, കേസില്‍ ജാമ്യം അനുവദിക്കാന്‍ നിര്ടെശാമോ ഹാജരാക്കുക. ജാമ്യം ലഭിക്കാവുന്ന കേസനെങ്ങില്‍ നാട്ടില്‍ ഹാജരാവുന്ന മുറയ്ക്ക് വാറണ്ട് പിന്‍വലിക്കാനും ജാമ്യം അനുവധിക്കനുമുള്ള അപേക്ഷ സമര്‍പ്പിക്കുക (ജാമ്യം എന്നാ മുന്‍ ലേഖനം നോക്കുക )

    മേല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിങ്ങള്ക്ക് വിജ്ഞാനപ്രദം ആയെങ്കില്‍ ലൈക്‌ ചെയ്യുകയും ഷെയര്‍ ചെയ്യുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യു     

ആരെസ്റ്റു ചെയ്യപ്പെടുന്നവന്റെ അവകാശങ്ങള്‍ ??

ആരെസ്റ്റു ചെയ്യപ്പെടുന്നവന്റെ അവകാശങ്ങള്‍ ??
ആരെസ്റ്റു
ഒരു പോലീസെ ഉദ്യോഗസ്ഥനോ ഉത്തരവാദപ്പെട്ട ഒരു പൌരനോ മറ്റൊരാളെ ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ടു പിടിച്ചു വയ്കുന്നതിനെയാണ് അറെസ്റ്റ്‌ എന്ന് സാധാരണയായി അര്‍ത്ഥമാക്കുന്നത്‌. വാരണ്ടോടെയോ വാറണ്ട് ഇല്ലാതെയോ ആരെസ്റ്റു ചെയ്യാതെ ഒരാളെയും പിടിച്ചുവയ്കണോ തടഞ്ഞു വയ്കണോ പോലീസിന് അധികാരം ഇല്ല.
ആരെസ്റ്റു വാരെണ്ട്
ഒരു പ്രതിയെ കോടതി മുന്‍പാകെ ഹാജരാക്കുവാനോ അയാളുടെ സ്ഥലത്ത് ഒരുപ്രത്യേക വസ്തു കണ്ടെത്തുന്നതിലേക്ക് തിരച്ചില്‍ നടതുവാണോ നിയമധികാരമുള്ള കോടതി പോലീസെ ഉദ്യോഗസ്ഥന് നല്‍കുന്ന അധികാര പത്രമാണ്‌ വാറണ്ട്. അധികാരപ്പെട്ട പോലീസെ ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആളോട് വാറണ്ട് വിവരങ്ങള്‍ വ്യക്തമാക്കുകയും താമസം കൂടാതെ കോടതിയില്‍ എത്തിക്കെണ്ടുന്നതുമാണ്.
സാധുതയുള്ള വാറണ്ട്
(1) എഴുതപ്പെട്ടതയിരിക്കണം (2) കോടതിയുടെ ചുമതലപ്പെട്ട ജഡ്ജിന്റെ ഒപ്പ് ഉണ്ടായിരിക്കണം (3) കോടതിയുടെ മുദ്ര. (4) പ്രതിയുടെ വ്യക്തമായ മേല്‍വിലാസം പേര്  (5)  വാരണ്ടിനസ്പദമായ കുറ്റകൃത്യം ആരോപിച്ചിരിക്കുന്ന വകുപ്പുകള്‍
മേല്‍ പറഞ്ഞിരിക്കുനവയില്‍ എന്തെങ്കിലും മാറ്റാമോ ഇല്ലാതിരിക്കുകയോ ചെയ്താല്‍ ആ വാറണ്ട് ക്രമപ്രകരമാല്ലാത്തതും അത് നടപ്പില്‍ വരുത്തുന്നത് നിയമ വിരുദ്ധവുമാണ്. വാറണ്ട് രണ്ടു തരത്തില്‍ ഉണ്ടാകാം
(1) ജാമ്യം അനുവധനിയമായത്
ഇതിന്‍ പ്രകാരം ആരെസ്റ്റു ചെയ്യപ്പെടുന്ന വ്യക്തി കോടതിയില്‍ ഹാജരാകും എന്നാ ഉറപ്പിലെക്കായി കോടതി നിര്‍ദേശിക്കുന്ന ജമ്യക്കരെയോ ജാമ്യ വ്യ്വസ്തകാലോ അംഗീകരിച്ചു സമര്പിച്ചാല്‍ ആരെസ്റ്റു ചെയ്ത വ്യക്തി ആരെസ്റ്റില്‍ നിന്ന് മോചനത്തില്‍ ആകുന്നതാണ്.
(2) ജാമ്യം അനുവധനിയമാല്ലാത്തത്
ഇത്തരം വാരണ്ടുകളില്‍ ജാമ്യം അനുവധിക്കെണ്ടുന്നതിനെയോ വ്യവസ്ഥകളെ കുറിച്ചോ യാതൊരു നിര്‍ദേശവും കോടതി നല്‍കാറില്ല
(3) വാറണ്ട് ഇല്ലാതെയുള്ള ആരെസ്റ്റു
പോലീസെ ഉദ്യോഗസ്ഥന് ഒരു വ്യക്തിയെ അയാള്‍ ചെയ്ത കുറ്റം ക്രിമിനല്‍ നടപടി ചട്ടത്തിലെ ഒന്നാം പട്ടികയില്‍ വരുന്ന കുറ്റം ചെയ്താല്‍ വാറണ്ട് ഇല്ലാതെ ആരെസ്റ്റു ചെയ്യാവുന്നതാണ് ഉദാഹരണം ( കൊലപാതകം , കളവു, ബലാല്‍സംഗം, കൊള്ള, മോഷണം, രാജ്യദ്രോഹം). സാധാരണയായി അല്ലാതെയുള്ള കുറ്റങ്ങള്‍ക്ക് വാറണ്ട് ഇല്ലാതെ ആരെസ്റ്റു ചെയ്യാറില്ല
(4) എപ്പോഴൊക്കെ വാറണ്ട് ഇല്ലാതെ ആരെസ്റ്റു ചെയ്യാം
1)        ഒരു വ്യക്തി ജാമ്യം ലഭിക്കാത്ത കുറ്റകൃത്യം ചെയ്തതയി സംസയിക്കപ്പെടുകയോ/ ചെയ്യുകയോ/ അയാള്‍ അത്തരം കുറ്റം ചെയ്തതായി പരാതിയോ അറിവോ ലഭിച്ചാല്‍.
2)        വീട് കുത്തിതുരക്കാന്‍ ആവശ്യമായ ആയുധങ്ങളുമായി സംശയകരമായ സാഹചര്യത്തില്‍ പിടിയിലായാല്‍
3)        മോക്ഷണ വസ്തു കൈവശം വച്ചാല്‍
4)        പ്രഖ്യാപിത കുറ്റവാളി ആയാല്‍
5)        പോലീസെ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹനത്തെ തടസപ്പെടുതിയാല്‍
6)        നിയമപരമായ പിടിയില്‍ നിന്ന് രക്ഷപ്പെട്ടാല്‍
7)        രാജ്യത്തിന്‍റെ സുരക്ഷ സൈന്യത്തില്‍ നിന്ന് ചുമതലകള്‍ മറന്നു ഒളിചോടിയാല്‍
8)        ഇന്ത്യയ്ക് പുറത്തു കുറ്റവാളികളെ കൈമാറാന്‍ കരാര്‍ ഉള്ള രാജ്യത്തു കുറ്റം ചെയ്തു നാട്ടില്‍ എത്തിയാല്‍ , പിടികിട്ടപ്പുള്ളി ആയി പ്രഖ്യപിക്കപ്പെട്ടാല്‍
9)        പരോളില്‍ ഇറങ്ങി കോടതിയുടെ നിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍
10)     ഒരു വ്യക്തി ജാമ്യമില്ല കുറ്റകൃത്യം ചെയ്യാന്‍ തയ്യാറെടുപ്പ് നടത്തിയാല്‍
11)     സ്ഥിരം കുറ്റവാളികള്‍
12)      പോലീസെ ഉദ്യോഗസ്ഥന്റെ സാമീപ്യത്തില്‍ ജാമ്യമില്ല കുറ്റം ചെയ്യുകയും തന്റെ പേരും മേല്‍വിലാസവും നല്കാന്‍ വിസമ്മതിക്കുകയും ചെയ്താല്‍
13)     മറ്റൊരു പോലീസെ സ്റ്റേഷന്‍ ഓഫീസര്‍ ഒരു വ്യക്തി ജാമ്യമില്ല കുറ്റം ചെയ്തതായി അയാള്‍ താമസിക്കുന്ന പരിധിയിലെ പോലീസെ ഉദ്യോഗസ്ഥനെ അറിയിക്കുന്ന പക്ഷം
(5) ആരെസ്റ്റു നടപ്പിലാക്കുന്നത് എങ്ങിനെ ?
ആരെസ്റ്റു ചെയ്യപെടുന്ന വ്യക്തിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു ആരെസ്റ്റു എന്ന് പറഞ്ഞാല്‍ ആരെസ്റ്റു നിലവില്‍ വരുന്നു, ഒരു വ്യക്തിയെ വലഞ്ഞു പിടിച്ചു തടഞ്ഞു എന്നത് അറെസ്റ്റ്‌ ആവുന്നില അയാളെ പോലീസെ ഉദ്യോഗസ്ഥന്‍  തൊടുന്നത് വരെ.
(6) ആരെസ്റ്റ് ചെരുത്താല്‍
പ്രതി അറെസ്റ്റ്‌ എതിര്‍ത്താല്‍ അയല്കെതിരെ ആവശ്യമായ ഭാല്പ്രയോഗം നടത്താന്‍ പോലീസെ ഉദ്യോഗസ്ഥന് നിയമം അനുവാദം തരുന്നു; പ്രതിയെ കീഴടക്കാന്‍ ആവശ്യമായ ഭലം ഉപയോഗിക്കാവുന്നതാണ് , പ്രതി വധശിക്ഷ ലഭിക്കാന്‍ കാരണമായ കുറ്റമാണ് ചെതതെങ്ങില്‍ അത്രയും ഭലം പോലീസിനും ഉപയോഗിക്കാം , അനാവശ്യമായ ഭലം ഉപയോഘിക്കരുത്.
(7) ആരെസ്റ്റു ചെയ്യാ പെട്ടാല്‍ ഉള്ള അവകാശങ്ങള്‍
1)        ആരെസ്റ്റു ചെയ്യാന്‍ ഇടയായ കാരണങ്ങള്‍ വിശദീകരിച്ചു നല്‍കണം
2)        വാറണ്ട് കൊപ്പി കാണാന്‍ ഉള്ള അവകാശം 
3)        അഭിഭാഷകനെ കാണാനുള്ള അവകാശം
4)        ആരെസ്റ്റു നടന്നു 24 മണിക്കൂറിനുള്ളില്‍ അടുത്തുള്ള മജിസ്ട്രടിന്റെ മുന്നില്‍ ഹാജരാക്കണം
5)        ജാമ്യം കിട്ടാന്‍ അവകാശം ഉണ്ടോ ഇല്ലയോ എന്ന് ?
6)        കൈയ്യാമം വയ്ക്കുന്നത്
അപകടകാരിയല്ലാത്ത ഒരു കുറ്റആരോപിതനെ കൈയ്യാമം വയ്കുന്നത് മനുഷ്യവകാശ ലംഘനമാണ്
(7) ആരെസ്റ്റു ചെയ്യേണ്ട  വ്യക്തിയുടെ വീടും പരിസരവും പരിശോധന   
ആരെസ്റ്റു നടത്തുന്നതിലെക്കായി പോലീസെ ഉദ്യോഗസ്ഥന് പ്രതി ഒളിച്ചതായി സംശയം തോന്നുന്ന സ്ഥലത്ത് കയറിച്ചെന്നു പരിശോധന നടത്താവുന്നതാണ്.
(8) ആരെസ്റ്റു ചെയ്യപെട്ട വ്യക്തിയുടെ പരിശോധന
ആരെസ്റ്റു ചെയ്യപ്പെടുന്ന വ്യക്തിയെ പോലീസെ ഉദ്യോഗസ്ഥന്‍ പരിശോധന നടത്തി കയ്യില്‍ ഉള്ള വസ്തുക്കള്‍ പിടിച്ചെടുത്തു അതിനു വ്യക്തമായ രസീത് നല്‍കേണ്ടുന്നതും ആണ് . ആരെസ്ടിലായ വ്യക്തിയുടെ ദേഹ പരിശോധന അങ്ങേയറ്റം മാന്യമായി മാത്രമേ നടത്താന്‍ പാടുള്ളൂ. ആരെസ്റ്റു ചെയ്യപ്പെടുന്നത് സ്ത്രി ആണെങ്ങില്‍ വനിതാ പോലീസിന് മാത്രമേ പരിശോധന നടത്താന്‍ അധികാരം ഉള്ളു.
(9) ആരെസ്റ്റു ചെയ്യപ്പെട്ട വ്യക്തിയുടെ വൈദ്യ പരിശോധന
ആരെസ്റ്റു ചെയ്യപ്പെട്ട വ്യക്തിയെ പോലീസെ സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസെ ഉദ്യോഗസ്ഥന് കേസിന്റെ തെളിവിലേക്ക് ഡോക്ടറുടെ പരിശോധനയ്ക് അയക്കാനും ആയതിനു ആരെസ്റ്റു ചെയ്ത വ്യക്തി എതിര്‍ക്കുകയനെങ്ങില്‍ ആവശ്യമായ ഭലം പ്രയോഗിക്കുകയും ചെയ്യാവുന്നതാണ്. ആരെസ്റ്റു ചെയ്യപ്പെട്ട വ്യക്തി സ്ത്രി ആണെങ്ങില്‍ അവര്‍ക്ക് പരിശോധനയ്ക്ക് വനിതാ ഡോക്ടറുടെ സേവനം നിഷ്കര്ഷിക്കാവുന്നതാണ്. പോലീസിന്റെ പിടിയില്‍ ശാരീരിക പീഡനം നടന്നു എന്ന് പ്രതിക്ക് മജിസ്ട്രട്ടു മുന്‍പാകെ പരതിപെടാനും അത് തെളിയിക്കാനും വൈദ്യ പരിശോധന ആവശ്യമാണ്.
(10) ആരെസ്റ്റു ചെയ്യപ്പെട്ട വ്യക്തി നിയമത്തിന്റെ മുന്നില്‍
ആരെസ്റ്റു ചെയ്യപ്പെട്ട വ്യക്തിയെ 24 മനിക്കുരിനുള്ളില്‍ മജിസ്ട്രടിനു മുന്നില്‍ ഹജരക്കെണ്ടുന്നതാണ്; ഇതില്‍ ആരെസ്റ്റു ചെയ്ത സ്ഥലത്ത് നിന്ന് മജിസ്ട്രറ്റ് വരെയുള്ള യാത്ര സമയം ഒഴിവാക്കിയിട്ടുണ്ട്. വാറണ്ട് നല്‍കിയ മജിസ്ട്രറ്റ് ദൂരെ ആണെങ്ങില്‍ ഏറ്റവും അടുത്തുള്ള മജിസ്ട്രറ്റ്നെ ആണ് സമീപിക്കെണ്ടുന്നത് ഇത്തരത്തില്‍ ഹജരക്കുംപോള്‍ ആ മജിസ്ട്രടിനു ജാമ്യം പരിഗണിക്കാന്‍  സാധിക്കുകയില്ല. ഇതൊരു കേസിലും അനെഷണത്തിന് വേണ്ടി ആരെസ്റ്റു ചെയ്ത വ്യക്തിയെ 24 മനിക്കൊരില്‍ കൂടുതല്‍ തുടര്‍ച്ചയായി മജിസ്ട്രറെറ്റ് ഉത്തരവില്ലാതെ പോലീസെ പിടിയില്‍ വയ്ക്കാന്‍ സാധിക്കില്ല. 24 മനികൂരില്‍ കൂടിയ തടവ്‌ ആവശ്യമാനെങ്ങില്‍ മജിസ്ട്രടിന്റെ മുന്നില്‍ ഹജരക്കപ്പെടുന്ന വ്യക്തിയെ അടുത്ത 15 ദിവസത്തില്‍ കുറയാത്ത കാലാവധിയില്‍ പോലീസിന് വിട്ടു കൊടുക്കുകയോ കോടതിയുടെ തടവിലേക്കു മാറ്റുകയോ ചെയ്യാം, പക്ഷെ തടവ് കാലാവധി 60 ദിവസത്തില്‍ കൂടരുത്, പ്രത്യേക ഉത്തരവില്ലാതെ നിരന്തരമായി തടവ്‌ നീട്ടുന്നത് നിയമവിരുദ്ധമാണ്, നിശ്ചിത സമയപരിധിയില്‍ ജാമ്യാപേക്ഷ നല്‍കുന്നതില്‍ വീഴ്ച വരുതുകയനെങ്ങില്‍ തടവ്‌ 60 ദിവസത്തില്‍ കൂടുതല്‍ ആവാം. ജാമ്യം അനുവധനിയമല്ലാത്ത കുറ്റകൃത്യങ്ങളില്‍ പിടിയിലകുന്നവരെ വിചാരണ തീരുന്നത് വരെ തടവില്‍ വയ്ക്കാവുന്നതാണ്.
(11) സെര്‍ച്ച് വാറണ്ട്
താഴെ പറയുന്ന സാഹചര്യങ്ങളില്‍ മജിസ്ട്രട്ടിനു സെര്‍ച്ച് വാറണ്ട് പുരപ്പെടുവിക്കാവുന്നതാണ്: 
         i.            കോടതിയില്‍ ഹാജരാക്കാന്‍ വിസമ്മതിക്കുന്ന രേഖകള്‍ കണ്ടെത്താന്‍
        ii.            മോഷണ വസ്തുക്കളോ വ്യാജ രേഖകകള്‍ എന്നിവ ഒളിപ്പിചിരിക്കുനത്യി സംശയിക്കുന്ന വീട്ടില്‍ പരിശോധന നടത്താന്‍
      iii.            ഇന്ത്യ ഗോവെര്‍ന്മേന്ടു നിരോധിച്ച പുസ്തകങ്ങള്‍ പ്രസിദ്ധീകരണങ്ങള്‍ പിടിചെടുക്കുനതിലേക്ക്
       iv.            അന്യായമായി തടഞ്ഞു വച്ചിരിക്കുന വ്യക്തിയെ കണ്ടെത്തി  മോചിപ്പിക്കാന്‍
സെര്‍ച്ച് വാറണ്ട് കൈവശം ഉള്ള പോലീസെ ഉദ്യോഗസ്ഥന് അന്യെഷനതിന്റെ ഭാഗമായി സ്ഥലത്ത് പ്രവേശിക്കാനും വസ്തുക്കള്‍ കണ്ടെടുത്തു അധീനതിലക്കാനും, എതിര്‍ക്കുന്നവര്കെതിരെ ആവശ്യമായ ബലപ്രയോഗം നടത്തുവാനും സാധിക്കുന്നതാണ്. വര്രണ്ടു നടപ്പിലാക്കുന്ന ഉദ്യോഗസ്ഥന് തന്‍ അന്യെഷിക്കുന്ന സാധനം കണ്ടെതുന്നതിലെക്കായി സ്ഥലത്തുള്ള വ്യക്തിയുടെ ദേഹ പരിശോധന നടത്താവുന്നതാണ് , എന്നാല്‍ സ്ത്രികള്‍ ആണ് സ്ഥലതുല്ലതെങ്ങില്‍ വനിതാ പോലീസിന് മാത്രമേ സ്ത്രികളെ പരിശോധന നടത്താന്‍ അധികാരം ഉള്ളു.
പാലിക്കേണ്ടുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
സെര്‍ച്ച് നടത്തുന്ന പോലീസെ ഉദ്യോഗസ്ഥന്‍
സ്ഥലത്തെ രണ്ടോ അതിലധികമോ മാന്യന്മാരായ ആളുകളെ സെര്‍ച്ച് നടക്കുന്ന ഭാവനതിലോ സ്ഥലത്തോ സ്ക്ഷി ആയി ഹജ്രക്കെണ്ടുന്നതാണ്.സെര്ചിനു സാക്ഷി അവനുള്ള പോലീസിന്റെ ആവശ്യം അകാരണമായി നിരസിക്കുന്നതു ക്രിമിനല്‍ കുട്ടവുമാണ്. സേര്‍ച്ച്‌ തീരുന്നത് വരെ സാക്ഷികള്‍ പോലീസിന്റെ കൂടെ ഉണ്ടായിരിക്കണം അവരെ പുറത്ത് നിര്‍ത്തിയുള്ള  സേര്‍ച്ച്‌ നിയമവിരുദ്ധവും നില നില്കതതുമാണ്.
സെര്‍ച്ചില്‍ കണ്ടെടുത്ത വസ്തുക്കള്‍ എണ്ണിതിട്ടപ്പെടുത്തി അതിന്റെ ലിസ്റ്റ് തയ്യാറാക്കി സാക്ഷികളെ കൊണ്ട് ഒപ്പിട്ടു വര്രണ്ടിന്റെ കൂടെ വയ്കെണ്ടുന്നതാണ്. സെര്‍ച്ച് നടന്ന സ്ഥലത്തിന്റെ ഉടമയ്ക്കും തയ്യാറാക്കിയ ലിസ്റ്റിന്റെ കോപ്പി നല്കെണ്ടുന്നതാണ്. കോടതി പ്രത്യേകം നിര്ടെഷിച്ചലല്ലാതെ സാക്ഷികള്‍ കോടതിയില്‍ ഹാജരാകേണ്ട ആവശ്യമില്ല.
സെര്‍ച്ച് നടക്കുന്ന സ്ഥലത്ത് താമസിക്കുന്ന ആളുകളുടെ അവകാശങ്ങള്‍
കുട്ടരോപിതനോട് അയാള്‍ക്ക് പ്രതികൂലമാവുന്ന രേഖഖല്‍ ഹാജരാക്കുവാന്‍ പോലീസിന് നിയമപ്രകാരം നിര്ഭാന്ധിക്കുവാന്‍ സാധിക്കില്ല അതിനാല്‍ ഇത്തരം രേഖഖല്‍ അന്യേഷിച്ചു കണ്ടെത്തുന്നതിലേക്ക് പോലീസെ സേര്‍ച്ച്‌ വാറണ്ട് ആവശ്യപ്പെടുന്നു. വാറണ്ട് ഇല്ലാതെ സാധാരണ പോലീസിന് ഒരിടത്തും കയറി അന്വേഷണം നടത്തുവാന്‍ സാധിക്കില്ല. സെര്‍ച്ച് നടത്തേണ്ട സ്ഥലത്തെക്കുറിച്ച് അതില്‍ പാലിക്കേണ്ടുന്ന കാര്യങ്ങള്‍ എന്നിവ  വാരണ്ടില്‍ കോടതി വ്യക്തമായി സൂചിപ്പിചിരിക്കുന്നതാണ് അതിനാല്‍ സെര്‍ച്ച് അനുവദിക്കുന്നതിനു മുന്‍പ് പോലീസില്‍ നിന്ന് വാറണ്ട് വാങ്ങി വായിച്ചു നോക്കെണ്ടാതാണ്. പോലീസിന് നിയമപരമായ വാറണ്ട് ഇല്ലാത്ത അവസരത്തില്‍ പ്രവേശനം നിഷേധിക്കാന്‍ സ്ഥലം ഉടമയ്ക്ക് അധികാരം ഉണ്ട്, പോലീസിനോട് സ്ഥലം ഒഴിഞ്ഞു പോകാനും ഉടമയ്ക്ക് നിര്‍ദേശിക്കാന്‍ അല്ലെങ്കില്‍ നിയമവിരുദ്ധമായ സെര്‍ച്ച് നിയന്ത്രിതമായ ബലപ്രയോഗതിളുടെ തടയവുന്നതാണ്.
ജാമ്യം
ജാമ്യം എന്നത് കൊണ്ട് ഉദേശിക്കുന്നത് വിചാരണ തുടങ്ങുന്നത് വരെ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ നിയമപരമായ തടങ്കലില്‍ നിന്ന് വ്യവസ്ഥകള്‍ക്ക് വിധേയമായി വിട്ടയക്കുക എന്നാണ്. ജാമ്യ കാലാവധിയില്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാനും അഭിഭാഷകനെ കാണുന്നതിനും ആവശ്യമായ തെളിവുകള്‍ ഹജരക്കുന്നതിനും തുടര്‍ന്ന് വന്നിരുന്ന ജോലി ചെയ്തുവരനും സാധിക്കും.
ജാമ്യം അനുവധിക്കപെടതിടത്തോളം അന്വേഷണം പൂര്തികരിക്കാനും പ്രോസിക്ക്യുഷന് തെളിവുകള്‍ ശേഖരിക്കാനും വിചാരണ തുടങ്ങുന്നത് വരെ പ്രതി കോടതിയുടെ തടങ്കലില്‍ ആയിരിക്കും.
ജാമ്യം കുറ്റ കൃത്യങ്ങളെ അടിസ്ഥാനമാക്കി രണ്ടു തരത്തില്‍ വേര്‍തിരിച്ചിരിക്കുന്നു
1. ജാമ്യം അനുവദനീയമായ കുറ്റകൃത്യങ്ങള്‍
ജാമ്യം അനുവദിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ജാമ്യം എന്നത് പ്രതിയുടെ അവകാശം ആണ്. അന്യേഷണ ഉദ്യോഗസ്ഥന്റെ മുന്നിലോ കോടതിയുടെ മുന്നിലോ നിയമനുസ്ട്രുതമുള്ള അപേക്ഷ നല്‍കിയാല്‍ സ്വന്തം ജമ്യതിലോ കോടതി നിര്‍ദേശിക്കുന്ന ബോണ്ട് സമര്‍പിച്ചു ജമ്യക്കാരെ ഹജരക്കിയും തടവില്‍ നിന്ന് മോചനം നീടവുന്നതാണ്.
2. ജാമ്യം അനുവധിക്കെന്ടാത്ത കുറ്റ കൃത്യങ്ങള്‍
ജാമ്യം അനുവധിക്കെന്ടാത്ത കുറ്റകൃത്യങ്ങളില്‍ ജാമ്യം എന്നത് പ്രതിയുടെ അവക്ഷം എന്നതില്‍ നിന്ന് കോടതിയുടെ തിരുമാനം എന്നതിലേക്ക് മാറുന്നു. ഇത്തരം അവസരത്തില്‍ പ്രഥമദൃഷ്ട്യ പ്രതിക്കെതിരെ കേസുണ്ടോ എന്നും ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവ് നശിപ്പികുകയോ ഒളിവില്‍ പോവുകയോ ചെയ്യുമോ എന്നും അനേഷണ ഉദ്യോഗസ്ഥന്റെ അന്യെഷണത്തില്‍ പ്രതിയുടെ മോചനം വിഗതമാകുമോ എന്നും ഉള്ള കാര്യങ്ങള്‍ പരിഗണിച്ചതിന് ശേക്ഷം മാത്രമേ ജാമ്യം അനുവധിക്കു.
സാധാരണയായി ജാമ്യമില്ല കുറ്റകൃത്യങ്ങള്‍ ചെയ്ത വ്യക്തികളെ കോടതിടില്‍ ഹാജരാക്കിയ ഉടന്‍ ജാമ്യം അനുവദിക്കാറില്ല, ചെയ്ത കുറ്റം ജീവ പര്യന്തം തടവോ മരണഷിക്ഷയോ ലഭിക്കത്തക്ക കുറ്റം ആണെങ്ങില്‍ ജാമ്യം ലഭിക്കാരെ ഇല്ല. എന്നാല്‍ പ്രതി 16 വയസില്‍ താഴെ ഉള്ള വ്യക്തി അനെങ്ങിലോ സ്ത്രിയോ രോഗിയോ അനെങ്ങിലോ കോടതി വിട്ടു വീഴ്ച ചെയ്യാറുണ്ട്.
കുറ്റാരോപിതനായ വ്യക്തി യല്കെതിരായ കുറ്റം നില നില്കതക്കതല്ല എന്ന് തെളിയുമ്പോള്‍ മുതല്‍ ജാമ്യത്തിന് അര്‍ഹനാണ്. പക്ഷെ കോടതി നടപടി തീര്‍ന്നു വിധി പുറത്തു വരുന്നത് വരീക്കും അതിനു വിഘതമാവനും സധ്യത ഉണ്ടെങ്കില്‍ അത് വരെ പ്രതിയെ തടവില്‍ സൂക്ഷിക്കാന്‍ കോടതിക് ഉത്തരവിടവുന്നതാണ്.
ജാമ്യം നല്‍കാനുള്ള കോടതിയുടെ അധികാരം
ജാമ്യം അനുവദിക്കാനുള്ള കോടതിയുടെ വിവേചനാധികാരം നിരവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു, ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി , അന്യെഷനതിന്റെ ഗതി , പ്രതിക്ക് സമൂഹത്തിലെ സ്ഥാനവും കേസിന്റെ സാക്ഷികളെ സ്വധീനിക്കണോ അപായപ്പെടുതാണോ ഉള്ള സാദ്ധ്യതകള്‍, നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള സാദ്യത, പ്രതിയുടെ മുന്‍കാല പ്രവര്‍ത്തികള്‍ എന്നിങ്ങനെ നിരവധി വസ്തുതകള്‍ കണക്കില്‍ എടുത്തു മാത്രമേ കോടതി വിവേചനാധികാരം ഉപയോഗിച്ച് ജാമ്യം അനുവദിച്ചു നല്‍കുകയുള്ളൂ.
നിങ്ങള്‍ ആരെസ്റ്റു ചെയ്യപ്പെട്ടാല്‍ പെട്ടെന്ന് നിയമ നടപടി പൂര്‍ത്തിയാക്കി മോചിതനാകാന്‍ എന്ത് ചെയ്യണം ?
വാറണ്ട് കേസുകളില്‍ , വാരണ്ടില്‍ പറഞ്ഞിരിക്കുന്ന നിര്ടെസങ്ങള്‍ അനുസരിച്ച് കോടതി മുന്‍പാകെ ജമ്യക്കരെയും കോടതി നിര്‍ദേശിക്കുന ജാമ്യ വ്യ്വസ്തും സമര്പിച്ചാല്‍ ജമ്യം ലഭ്യമാണ്.
ജാമ്യം അനുവദനിയമായ കുറ്റങ്ങളില്‍ വാറണ്ട് ഇല്ലാതെ പോലീസെ ഉദ്യോഗസ്ഥന്‍ ആരെസ്റ്റു ചെയ്യുകയനെങ്ങില്‍. പോലീസെ സ്റ്റേഷനില്‍ വച്ച് തന്നെ ജാമ്യ ബോണ്ട് സമര്‍പിച്ചു ജാമ്യം അനുവദിക്കാന്‍ ആവശ്യപ്പെടെണ്ടുന്നതാണ്
ക്രിമിനല്‍ നടപടി ചട്ടം 436 പ്രകാരം കേസന്യേഷിക്കുന്ന പോലീസെ ഉദ്യോഗസ്ഥന് ജമ്യക്കരില്ലാതെ തന്നെ പ്രതിയുടെ സ്വന്തം ജാമ്യത്തില്‍ വിട്ടയക്കാവുന്നതാണ്.
ജാമ്യം അനുവധിക്കുന്നില്ലെങ്ങില്‍ ഉടന്‍ തന്നെ സ്വന്തം അഭിഭാഷകനെ ഫോണ് ചെയ്തു ആരെസ്റ്റു വിവരം അറിയിക്കുകയും, ജമ്യക്കരവാന്‍ സാധ്യത ഉള്ള വ്യക്തികളുടെ വിലാസവും വിവരങ്ങളും നല്കെണ്ടുന്നതുമാണ്. അഭിഭാഷകനെ അറിയില്ലെങ്ങില്‍ ഉടന്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിവരം അറിയിക്കെണ്ടുന്നതാണ്, നിങ്ങളെ ഹാജരാക്കുവന്‍ സാധ്യത ഉള്ള കോടതി, കോടതി സമയം,  ജാമ്യം നിക്കാന്‍ സന്നദ്ധത ഉള്ള ആളുകള്‍ നികുതി അടച് വസ്തുവിന്റെ ഏറ്റവും പുതിയ അതെ വര്‍ഷത്തെ നികുതി രസീത് എന്നിവയുമായി ഒരു അഭിഭാഷകനെ സമീപിക്കാന്‍ ആവശ്യപ്പെടുക. എത്രയും കാര്യങ്ങള്‍ ചെയ്താല്‍ അനാവശ്യമായ കാലതാമസവും ജൈല്വസവും ഒഴിവാക്കാം ....... ഇതെല്ലാം ഭരണഘടന ഇന്ത്യന്‍ പൌരനു നല്‍കുന്ന അവക്ശമാണ് അല്ലാതെ പോലീസിന്റെ സൌജന്യം അല്ല.
മജിസ്ട്രട്ടിനു ജാമ്യം അനുവദിക്കാവുന്ന അവസരങ്ങള്‍
ജാമ്യം അനുവധനീയമാല്ലത് കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായ പ്രതിക്ക് പോലീസെ ഉദ്യോഗസ്ഥന്‍ ജാമ്യം അനുവധിചില്ലെങ്ങില്‍; കോടതിയില്‍ ഹാജരാക്കുന്ന അവസരത്തില്‍ ജാമ്യാപേക്ഷ സമര്പിച്ചാല്‍ ആയതു മുകളില്‍ വിവരിച് വസ്തുതകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് ജാമ്യം അനുവധിക്കാവുന്നതാണ് എന്നാല്‍ കുറ്റകൃത്യം ജീവപര്യന്തം തടവോ മരണഷിക്ഷയോ വിധിക്കാന്‍ കാരണമായതാനെങ്കില്‍ ജാമ്യം അനുവദിക്കാന്‍ മജിസ്ട്രട്ടു കോടതിക്ക് അധികാരം ഇല്ല ( സെഷന്‍സ് കോടതി ആണ് ഇത്തരം കേസുകളില്‍ അധികാരം ഉള്ളത്, മജിസ്ട്രട്ടു കോടതി കേസില്‍ റിമാണ്ട് രേഖപ്പെടുത്തി ഫയല്‍ മേല്കൊടതിയിലീക് അയക്കും )
സാധാരണയായി ജമ്യപെക്ഷയ്ക്കെതിരെ ഉന്നയിക്കുന്ന തടസ വാദങ്ങള്‍
A.        പ്രതി വിചാരണയുമായി സഹകരിക്കാതെ രക്ഷപ്പെടാം
B.        സാക്ഷികളെ സ്വാധീനിക്കുകയോ തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയോ ചെയ്യാം
C.        ജാമ്യത്തില്‍ ആയിരിക്കുമ്പോള്‍ മറ്റു കുറ്റ കൃത്യങ്ങള്‍ ചെയ്യാനുള്ള സാധ്യത  
D.       പോലീസെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല
E.        മറ്റു കുറ്റങ്ങള്‍ കൂടെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ചേര്‍ക്കാന്‍ സാധ്യത ഉണ്ട്
F.        മോക്ഷണ വസ്തു കണ്ടെടുത്തിട്ടില്ല
G.       കൂട്ട് പ്രതി പിടിയിലായിട്ടില്ല
H.       കുട്ടക്രുത്യത്തിനു ഉപയോഗിച്ച ആയുധമോ വാഹനമോ കണ്ടെത്തിയിട്ടില്ല  
സാധാരണ ഗതിയില്‍ പോലീസെ കോടതിയുടെ തടവില്‍ നിന്ന് പ്രതിയെ പോലീസെ തടങ്കലില്‍ വിട്ടുകിട്ടാന്‍ അവ്ശ്യപെടരുണ്ട് അതിലേക്കായി മേലെ പറഞ്ഞിരിക്കുന്ന എല്ലാ ആരോപണവും കോടതി മുന്‍പാകെ പോലീസെ സമര്‍പ്പിക്കാന്‍ ശ്രമിക്കാറുണ്ട്, (കോടതിയില്‍ ഹജരക്കുമ്പോള്‍ പോലീസെ അകാരണമായി മര്‍ദ്ദിച്ചു എന്ന് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ പോലീസെ തടങ്കല്‍ ഒഴിവാക്കാം)
ജാമ്യ അപേക്ഷ
അഭിഭാഷകനെ നിയമിച്ചു കേസ് നടത്താന്‍ പ്രതിക്ക് സാമ്പത്തികം ഉണ്ടെങ്കില്‍ പ്രതിക്ക് തന്‍ അനുവദിക്കുന്ന അഭിഭാഷകനിലൂടെ ജാമ്യ കോടതി നടപടികള്‍ നടത്താവുന്നതാണ്.
സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന പ്രതിക്ക് തട്വിലനെങ്ങില്‍ ജയില്‍ അധികൃതര്‍ മുഖേനയും, കോടതിയില്‍ ഹാജരക്കുംപോള്‍ അവിടെ വച്ചും പ്രത്യേക അപേക്ഷ നല്‍കി സുജന്യ നിയമസഹായം തേടാവുന്നതാണ്.
താഴെ പറയുന്ന കാര്യങ്ങള്‍ സാധാരണയായി ജമ്യപെക്ഷയില്‍ വിവരിക്കുന്നു
ജാമ്യം ലഭിച്ചു തിരിച്ചു ചെന്നില്ലെങ്ങില്‍ താമസ സ്ഥലം ഒഴിഞ്ഞു കൊടുക്കേണ്ടി വരും, ജോലി നഷ്ടപ്പെടാം, പ്രതിക്ക് ജാമ്യം കിട്ടിയില്ലെങ്ങില്‍ പ്രത്യെ ശ്രയിച്ചു കഴിയുന്ന ആളുകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് അത് കുടുംബതിനുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം, മോശപ്പെട്ട ആരോഗ്യ സ്ഥിതി.
കോടതി ജാമ്യം നിഷേധിക്കുമ്പോള്‍
ജാമ്യം നിഷേടിക്കുന്ന കോടതി അതിന്റെ കാരണങ്ങള്‍ രേഖാമൂലം പ്രതിക്ക് നല്‍കുന്നു, ഇതിനെ അടിസ്ഥാനമാക്കിയാണ് പ്രതി അപ്പീല്‍ കോടതിയില്‍ അപേക്ഷ നല്‍കേണ്ടുന്നതു.
ജാമ്യ അപ്പീല്‍
സെഷന്‍സ് കോടതി അല്ലെങ്കില്‍ ഹൈകോടതി ഇവയാണ് അപ്പീല്‍ സമര്‍പ്പിക്കെണ്ടുന്ന കോടതികള്‍ എന്നാലും ആദ്യം ജില്ല കോടതിയില്‍ രണ്ടു തവണയെങ്കിലും ശ്രമിച്ചതിനു ശേക്ഷം മാത്രമേ ഹൈ കോടതിയെ സ്മീപിക്കെണ്ടാതുല്ല് എന്നാണ് അഭിപ്രായം.
മജിസ്ട്രട്ടു കോടതി ജാമ്യം നിഷേധിക്കുന അവസരത്തില്‍ മേല്‍ നടപടിക്കെതിരെ പ്രതിക്ക്, ജാമ്യം നിഷേധിക്കാന്‍ ന്കരനമായ വസ്തുതകളെ ചോദ്യം ചെയ്തുകൊണ്ട് മേല്‍ പറഞ്ഞ കോടതികളില്‍ അപ്പീല്‍ സമര്‍പ്പിക്കാം ഒരുതവണ കോടതി അപ്പീല്‍ ജാമ്യ ഹര്‍ജി തല്ലിയാലും വേണ്ടും അടുത്ത അവസരങ്ങളില്‍  രണ്ടു തവണ കൂടി സാഹചര്യം മരിയതായി കാണുച്ചു സമര്‍പ്പികെണ്ടുന്നതാണ്.
ജാമ്യ വ്യവസ്ഥകള്‍
മജിസ്ട്രട്ടിനു വ്യവസ്ഥകളോടെയും അല്ലാതെയും ജാമ്യക്കാര്‍ ഉള്പെടുത്തിയും ബോണ്ടോട് കൂടിയും അല്ലാതെയും  ജാമ്യം അനുവദിക്കാം
പ്രതി കൃത്യമായ ഇടവീലകളില്‍ പോലീസെ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാവുക, പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുക, പ്രത്യേക സ്ഥലപരിധിക്ക് പുറത്തു കോടതിയുടെ അനുവാദമില്ലാതെ പോകരുതെന്നോ പ്രവേഷിക്കരുതെന്നോ ഉത്തരവിടവുന്നതാണ്, മേല്‍ നിര്‍ദേശങ്ങള്‍ മാറ്റി കിട്ടുന്നതിലേക്ക് അപ്പീല്‍ കോടതിയില്‍ അപേക്ഷ സമര്പിക്കെണ്ടുന്നതാണ്.  

ജാമ്യ ബോണ്ടും ജമ്യക്കാരും
ജാമ്യം അനുവദിക്കുന്നത് ജാമ്യ ബോണ്ടിന്റെയും ജമ്യക്കാരുടെ ഉറപ്പിന്റെ മേലും ആണ്. ജാമ്യക്കാര്‍ എന്നത് പ്രതിയെ വിചാരണ കേസന്യേഷണം എന്നിവയ്ക്ക് കൃത്യമായി ഹജര്‍ക്കും എന്നാ ഉറപ്പിലേക്ക് കോടതി നിര്‍ദേശിക്കുന്ന തുക സമ്മതിച് ഉറപ്പു നല്‍കുന്നവര്‍ ആണ്. ജാമ്യം നില്‍ക്കുന്നവര്‍ ജമ്യതുക്യ്ക്ക് ഉറപ്പിലെക്കായി സാമ്പത്തികം തെളിയ്കെണ്ടുന്നതാണ് മാത്രവുമല്ല കോടതിക്ക് പ്രതിയെ ഹജരക്കം എന്നതിലേക്ക് സത്യവാങ്ങ്മൂലം  ഒപ്പിട്ടു നല്‍കേണ്ടുന്നതും ആണ്. കൃത്യമായ കാരണങ്ങള്‍ ഇല്ലാതെ കോടതി ജമ്യക്കാരെ യോഗ്യരക്കരുത്, ജാമ്യക്കാര്‍ ഇല്ലെങ്കില്‍ പ്രതിയെ കോടതിയുടെ തടങ്കലില്‍ വയ്കെണ്ടുന്നതാണ്.
ജാമ്യക്കാര്‍ പ്രയപൂര്തിയയവരും സാമ്പത്തിക ഭദ്രത ഉള്ളവരും അവരുടെ നിലവിലുള്ള കടങ്ങള്‍ തീര്തതിനുശേഷം കോടതിയുടെ ജാമ്യത്തുക നല്കാന്‍ കേള്പുല്ലാവരും ആകണം അത് തെളിയിക്കുന്നതിലീക്ക് ശമ്പള രസീത്, സ്ഥല നികുതി അടച്ച രേഖ, വരുമാന നികുതി രേഖ, റേഷന്‍ കാര്‍ഡ്‌, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്‌ എന്നിവയും ഹാജരാക്കണം.
പോലീസിനോ മജിസ്ട്രട്ടിണോ ജമ്യക്കാരെ അവര്‍ സ്ഥിരമായി പലകേസുകളിലും ജാമ്യം നില്കുന്നത് തോഴിലക്കിയവരന് എന്നാ കാരണത്താലല്ലാതെ മറ്റു സാമൂഹിക പശ്ചാത്തലങ്ങള്‍ ചൂണ്ടിക്കാട്ടി അയോഗ്യരാക്കാന്‍ പാടില്ല.
കോടതി കുറ്റക്കാരനെന്നു കണ്ടു ശിക്ഷിച്ചാല്‍ ജാമ്യം
വിചാരണ കോടതി കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷ വിധിച്ച പ്രതിക്ക് വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ പോകാവുന്നതാണ് ശിക്ഷ കാലാവധി 3 വര്‍ഷമോ അതില്‍ കുറവോ ആണെങ്ങില്‍ അത് സാധ്യമാവുന്നതല്ല. ഈ അവസരത്തില്‍ അപ്പീല്‍ നടപടികള്‍ പൂര്തിയവുന്നതുവരെ ജാമ്യം അനുവദിക്കാവുന്ന കുറ്റ കൃത്യങ്ങളില്‍ ജാമ്യത്തില്‍ ഉള്ള പ്രതിക്ക് ജാമ്യം അനുവധിക്കാവുന്നതാണ്. അപ്പീല്‍ സമര്പിച്ചാല്‍ മേല്‍ കോടതി കീഴ് കോടതി വിധി മരവിപ്പിക്കുകയും പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്യുന്നു.
മുന്‍‌കൂര്‍ ജാമ്യം

മുന്‍‌കൂര്‍ ജാമ്യം എന്നത് സത്യത്തില്‍ ജാമ്യം അല്ല അത് വിചരണ കോടതി/ മജിസ്ട്രട്ടു കോടതിക്കുള്ള നിര്‍ദേശമാണ്. ഇതിന്‍പ്രകാരം ഏതെങ്കിലും ഒരു വ്യക്തിക്ക് തന്‍ ഒരു കുറ്റകൃത്യത്തില്‍ കുറ്റാരോപിതനായി ആരെസ്റ്റു നേരിടേണ്ടി വരും എന്ന് ഭോദ്യമാവുകയനെങ്കില്‍ ഹൈ കോടതിയേയോ സെഷന്‍സ് കോടതിയേയോ മുന്‍‌കൂര്‍ ജാമ്യത്തിനായി സമീപിക്കാവുന്നതാണ്. മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ആണെങ്ങില്‍ ആ അവസരത്തില്‍ ആരെസ്റ്റു ചെയ്യാന്‍ സാധിക്കുന്നതല്ല. പട്ടിക ജാതിക്കാര്‍ക്ക് എതിരെയുള്ള ആക്രമണം തടയാന്‍ ഉള്ള നിയമപ്രകാരമുള്ള കുറ്റകൃത്യം ആരോപിക്കപ്പെട്ടാല്‍ മുന്‍‌കൂര്‍ ജാമ്യം നേടാന്‍ അപേക്ഷിക്കുന്നതിനു യോഗ്യത ഇല്ലാതാകുന്നതാണ്

വഴി തര്ക്കം. കേരളത്തില്‍

വഴി തര്‍ക്കം കേരളത്തില്‍ :-
നമ്മള്‍ എല്ലാവരും തന്നെ ഏതെങ്കിലും ഒരു അവസരത്തില്‍ വഴിതര്‍ക്കം എന്ന പ്രശ്നത്തെ അഭിമുഖിഖരിചിട്ടുണ്ടാകാം !! ചിലപ്പോള്‍ സ്വന്തം അയല്‍പക്കത് അല്ലെങ്കില്‍ അവനവന്റെ സ്ഥലത്തിന്റെ അതിരുകളില്‍ ? എന്നാല്‍ എന്നും പലര്‍ക്കും ഇതിന്റെ നിയമപരമായ വ്യവസ്ഥകളെ കുറിച്ച് വ്യക്തമായ അവഗാഹ്മില്ലായ്മ, നീണ്ട വ്യ്വഹരങ്ങള്‍ക്കും ക്രമസമാദന പ്രശ്നങ്ങളിലെകും നയിചിട്ടുണ്ടാകാം.
ഇന്നു ഈ വിഷയത്തില്‍ സഹായകരവും പാലിക്കെണ്ടുന്നതുമായ നിയമങ്ങളെ കുറിച്ചും പരിഹാരത്തിന് സമീപിക്കെണ്ടുന്ന സര്‍കാര്‍ സുംവിധനങ്ങളെ കുറിച്ചും താഴെ വിവരിക്കുന്നു .
1. ഇന്ത്യന്‍ ഈസ്മെന്റ്റ് നിയമം 1882
മേല്‍ നിയമ പ്രകാരം ചില പ്രത്യേക അവസരങ്ങളില്‍ സ്വന്തമല്ലാത്ത അന്യ ഭൂമിയില്‍ നിയന്ത്രിതമായ ഉപയോഗ അധികാരം കൈവരുന്നതാണ്, ആയതു ആര്‍ജിതമായ അല്ലെങ്കില്‍ അനുവദിക്കപ്പെട്ട അല്ലെങ്കില്‍ നിയന്ദ്രനങ്ങലോടെ അനുവധിക്കപ്പെട്ടെത് എന്നിങ്ങനെ തരാം തിരിക്കാം.
മേല്‍ പറഞ്ഞിരിക്കുന്ന അവകാശത്തിനു വിശാലമായ രീതിയിലുള്ള വ്യാഖ്യാനങ്ങളും മറ്റും മേല്‍ നിയമപ്രകാരം ഉണ്ട് എന്നാല്‍ നമുക്ക് വളരെ ആവശ്യം അറിഞ്ഞിരിക്കേണ്ടത് മാത്രമാണ് എവിടെ ചര്‍ച്ച ചെയ്യുന്നത്.
1.1 ആര്‍ജിതമായ ഈസ്മെന്ടു അധികാരം
ഇതിന്‍ പ്രകാരംഉപയോഗിക്കുന്ന ആള്‍ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി ഒരിക്കല്‍പോലും യാതൊരു വിധതടസങ്ങലോ മുടക്കാമോ കൂടാതെയും ഭൂവുടംയില്‍ നിന്ന് നിയമനടപടികാലോ ഇല്ലാതെ ഒരു വഴിയോ തോടോ ഉപയോഗിച്ച് വരികയനെങ്ങില്‍ ആ വഴിയുടെയും തോടിന്റെയും മുകളില്‍, തുടര്‍ന്നും അതെ രീതിയിലുള്ള ഉപയോഗ അവകാശം ഉപയോഗിക്കുന്നആള്‍ക്ക് വന്നു ചേരുന്നതാണ്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന വഴിക്കോ തോടിണോ നിശ്ചിത വീതി നീള പരിധികള്‍ ഭാധകമല്ല, എന്താണ് നിലവിലുള്ള സ്ഥിതി അത് തുടര്‍ന്ന് പോകാവുന്നതാണ്.
1.2 അനുവദിക്കപ്പെട്ട ഈസ്മെന്ടു അധികാരം
നമ്മള്‍ സ്ഥലവും മറ്റും വങ്ങുമ്പോള്‍ അധരത്തില്‍ സ്ഥലത്തോട് ചേര്‍ന്ന് വഴിഉടെയോ തോടിന്റെയോ കാര്യങ്ങള്‍ വിവരിക്കുന്നുണ്ടാകും അതിന്റെ ഉപയോഗത്തിനുള്ള അധികാരവും അത് ഉറപ്പു നല്‍കുന്നു ഇതേ വിവരണങ്ങള്‍ വഴി / തോട് കടന്നു പോകുന്ന എല്ലാ സ്ഥലങ്ങളുടെ ആദരങ്ങളിലോ മുന്നധരങ്ങളിലോ വിവരിക്കുന്നത് കാണാം.
1.3 നിയന്ത്രിതമായ ഈസ്മെന്ടു അവകാശം
ഇതിന്‍ പ്രകാരം ഒരു പ്രത്യേക ആവശ്യത്തിലേക്ക് ഒരു പ്രത്യേക കാലാവധിയില്‍ ഉപയോഗത്തിനായി നിര്ഭാന്ധന പ്രകാരം വിട്ടു നല്‍കുന്ന ( ലൈസന്‍സ് ) വഴി/ തോട് എന്നിവയാണ് ഇതിന്റെ കീഴില്‍ വരുന്നത്. നിര്ഭാന്ധനയില്‍ ഉപയോക്താവ് വീഴ്ച വരുത്തുകയോ മറ്റോ ചെയ്താല്‍ ഈ അവകാശം ഭുവുടംയ്ക്ക് പിന്‍വലിക്കാവുന്നതാണ്.

1.4 ഈസ്മെന്ടു തര്‍ക്കം
മേല്‍ പറഞ്ഞ അവകാശങ്ങളില്‍ തടസമോ തര്‍ക്കമോ വരുമ്പോള്‍ അവ പുനസ്ഥാപിച്ചു കിട്ടാന്‍ നമുക്ക് സ്ഥലത്തെ മുന്‍സിഫ്‌ കോടതിയെ സമീപിക്കാവുന്നതാണ്. ഇത്തരം തര്‍ക്കത്തില്‍ കോടതി ഇപ്പോഴും സ്ഥലത്തിന്റെ തല്‍ സ്ഥിതി അന്തിമ വിധിവരെ തുടരാന്‍ പറയുന്നതിനാല്‍ കോടതിയില്‍ നിന്ന് കമ്മീഷന്‍ വന്നു സ്ഥല പരിശോധന നടത്തുമ്പോള്‍ അവിടെ യഥാര്‍ത്ഥ സ്ഥിതി കാണിച്ചു കൊടുക്കേണ്ടതാണ്, അതിനാല്‍ സ്ഥലത്തിന്റെ യഥാര്‍ത്ഥ അവസ്ഥ കാണിക്കുന്നതിലേക്ക് ഫോടോഗ്രഫുകള്‍ എടുത്തു വയ്കുന്നത് അഭികാമ്യമാണ്. സ്ഥലത്തിനെ കിടപ്പില്‍ ഭൂവുടമ കമ്മീഷന്‍ വരുന്നതിനു മുന്‍പ് മാറ്റം വരുത്തിയത് തെളിയിക്കാന്‍ ഇതുപകരിക്കും. ഇന്നത്തെ നിലയില്‍ ഇത്തരം സിവില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ എടുക്കുന്ന സമയ ദൈര്‍ഖ്യം കാരണം കേസിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പഴയസ്ഥിതി തുടരാനുള്ള തെളിവുകള്‍ കോടതിയില്‍ ഹജരക്കുന്നതാണ് ഉത്തമം.  
1.5 കേരള മുന്‍സിപ്പല്‍ പഞ്ചായത്ത്‌ രാജ് നിയമങ്ങള്‍ നടവഴി അവകാശത്തെ കുറിച്ച്
മുന്‍സിപ്പല്‍ പഞ്ചായത്ത്‌ ഭൂപടങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള പൊതു നട വഴികള്‍ തടസപ്പെടുതുന്നവര്‍ക്കെതിരെ അതതു സ്ഥാപനങ്ങളിലെ സെക്രെട്ടരിമാര്‍ക്ക് നിയമ നടപടികള്‍ എടുക്കാവുന്നതാണ്.
1.6 വില്ലജ് ഓഫീസിന്റെ അധികാരം
അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ സ്ഥലത്തിന്റെ അതിര് നിശ്ചയിച്ചു തരുന്നതിലേക്ക് സ്ഥലം വില്ലജ് ഓഫീസെര്‍ക്ക് സ്ഥലത്തിന്റെ രേഖകള്‍ സഹിതം അപേക്ഷ സമര്പികെണ്ടാതാണ്. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നിചിത ഫീസോടെ തര്‍ക്കത്തില്‍ പങ്കളികലയവര്‍ക്ക്  നോട്ടീസ് നല്‍കി സ്ഥലത്തിന്റെ അതിര് നിശ്ചയിക്കുന്നതാണ്, ഇതില്‍ ആര്കെങ്കിലും എതിര്‍പ്പുന്ടെങ്ങില്‍ അത് താലൂക്ക് സര്‍വേയര്‍ അതിനുമുകളില്‍ ജില്ല സര്‍വേയര്‍ എന്നിവരും പരിശോധിച്ച് തീര്‍പ്പ് കല്പിക്കുന്നതാണ്.
1.7 സ്ഥലം വങ്ങുംപോഴും അടുത്തുള്ള സ്ഥലങ്ങള്‍ വില്‍ക്കപ്പെടുംപോഴും കൃത്യമായി അതിരുകളും വഴികളും പരസ്പരം സംസാരിച്ചു ധാരണയില്‍ എത്തി അതിനെ ഒരു സൈറ്റ് പ്ലാന്‍ കരാര്‍ എന്നിവയിലേക്ക് മാറ്റുകയോ വസ്തുവിന്റെ അധരത്തില്‍ അത് ഉള്പെടുതുകയോ ചെയ്യുക.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ കാത്തിരിക്കുന്നു

https://www.facebook.com/bonafidelawpartners?ref_type=bookmark