വഴി തര്‍ക്കം കേരളത്തില്‍
:-
നമ്മള് എല്ലാവരും തന്നെ
ഏതെങ്കിലും ഒരു അവസരത്തില്‍ വഴിതര്‍ക്കം എന്ന പ്രശ്നത്തെ അഭിമുഖിഖരിചിട്ടുണ്ടാകാം
!! ചിലപ്പോള്‍ സ്വന്തം അയല്പക്കത് അല്ലെങ്കില്‍ അവനവന്റെ സ്ഥലത്തിന്റെ അതിരുകളില്‍
? എന്നാല്‍ എന്നും പലര്‍ക്കും ഇതിന്റെ നിയമപരമായ വ്യവസ്ഥകളെ കുറിച്ച് വ്യക്തമായ
അവഗാഹ്മില്ലായ്മ, നീണ്ട വ്യ്വഹരങ്ങള്ക്കും ക്രമസമാദന പ്രശ്നങ്ങളിലെകും
നയിചിട്ടുണ്ടാകാം.
ഇന്നു ഈ വിഷയത്തില്‍
സഹായകരവും പാലിക്കെണ്ടുന്നതുമായ നിയമങ്ങളെ കുറിച്ചും പരിഹാരത്തിന്
സമീപിക്കെണ്ടുന്ന സര്‍കാര്‍ സുംവിധനങ്ങളെ കുറിച്ചും താഴെ വിവരിക്കുന്നു .
1. ഇന്ത്യന്‍ ഈസ്മെന്റ്റ് നിയമം 1882
മേല്‍ നിയമ പ്രകാരം ചില
പ്രത്യേക അവസരങ്ങളില്‍ സ്വന്തമല്ലാത്ത അന്യ ഭൂമിയില്‍ നിയന്ത്രിതമായ ഉപയോഗ അധികാരം
കൈവരുന്നതാണ്, ആയതു ആര്‍ജിതമായ അല്ലെങ്കില്‍ അനുവദിക്കപ്പെട്ട അല്ലെങ്കില്‍
നിയന്ദ്രനങ്ങലോടെ അനുവധിക്കപ്പെട്ടെത് എന്നിങ്ങനെ തരാം തിരിക്കാം.
മേല്‍ പറഞ്ഞിരിക്കുന്ന
അവകാശത്തിനു വിശാലമായ രീതിയിലുള്ള വ്യാഖ്യാനങ്ങളും മറ്റും മേല്‍ നിയമപ്രകാരം ഉണ്ട്
എന്നാല്‍ നമുക്ക് വളരെ ആവശ്യം അറിഞ്ഞിരിക്കേണ്ടത് മാത്രമാണ് എവിടെ ചര്‍ച്ച
ചെയ്യുന്നത്.
1.1 ആര്‍ജിതമായ ഈസ്മെന്ടു അധികാരം
ഇതിന്
പ്രകാരംഉപയോഗിക്കുന്ന ആള് കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി ഒരിക്കല്‍പോലും യാതൊരു
വിധതടസങ്ങലോ മുടക്കാമോ കൂടാതെയും ഭൂവുടംയില് നിന്ന് നിയമനടപടികാലോ ഇല്ലാതെ ഒരു
വഴിയോ തോടോ ഉപയോഗിച്ച് വരികയനെങ്ങില് ആ വഴിയുടെയും തോടിന്റെയും മുകളില്‍, തുടര്‍ന്നും
അതെ രീതിയിലുള്ള ഉപയോഗ അവകാശം ഉപയോഗിക്കുന്നആള്ക്ക് വന്നു ചേരുന്നതാണ്.
ഇത്തരത്തില്‍ ഉപയോഗിക്കുന്ന വഴിക്കോ തോടിണോ നിശ്ചിത വീതി നീള പരിധികള്‍ ഭാധകമല്ല,
എന്താണ് നിലവിലുള്ള സ്ഥിതി അത് തുടര്‍ന്ന് പോകാവുന്നതാണ്.
1.2 അനുവദിക്കപ്പെട്ട ഈസ്മെന്ടു
അധികാരം
നമ്മള് സ്ഥലവും മറ്റും
വങ്ങുമ്പോള് അധരത്തില്‍ സ്ഥലത്തോട് ചേര്‍ന്ന് വഴിഉടെയോ തോടിന്റെയോ കാര്യങ്ങള്‍
വിവരിക്കുന്നുണ്ടാകും അതിന്റെ ഉപയോഗത്തിനുള്ള അധികാരവും അത് ഉറപ്പു നല്കുന്നു ഇതേ
വിവരണങ്ങള്‍ വഴി / തോട് കടന്നു പോകുന്ന എല്ലാ സ്ഥലങ്ങളുടെ ആദരങ്ങളിലോ മുന്നധരങ്ങളിലോ
വിവരിക്കുന്നത് കാണാം.
1.3 നിയന്ത്രിതമായ ഈസ്മെന്ടു
അവകാശം
ഇതിന് പ്രകാരം ഒരു
പ്രത്യേക ആവശ്യത്തിലേക്ക് ഒരു പ്രത്യേക കാലാവധിയില്‍ ഉപയോഗത്തിനായി നിര്ഭാന്ധന
പ്രകാരം വിട്ടു നല്കുന്ന ( ലൈസന്‍സ് ) വഴി/ തോട് എന്നിവയാണ് ഇതിന്റെ കീഴില്‍
വരുന്നത്. നിര്ഭാന്ധനയില് ഉപയോക്താവ് വീഴ്ച വരുത്തുകയോ മറ്റോ ചെയ്താല്‍ ഈ അവകാശം
ഭുവുടംയ്ക്ക് പിന്‍വലിക്കാവുന്നതാണ്.
1.4 ഈസ്മെന്ടു തര്‍ക്കം
മേല്‍ പറഞ്ഞ അവകാശങ്ങളില്‍
തടസമോ തര്‍ക്കമോ വരുമ്പോള്‍ അവ പുനസ്ഥാപിച്ചു കിട്ടാന്‍ നമുക്ക് സ്ഥലത്തെ മുന്‍സിഫ്
കോടതിയെ സമീപിക്കാവുന്നതാണ്. ഇത്തരം തര്‍ക്കത്തില്‍ കോടതി ഇപ്പോഴും സ്ഥലത്തിന്റെ
തല്‍ സ്ഥിതി അന്തിമ വിധിവരെ തുടരാന്‍ പറയുന്നതിനാല്‍ കോടതിയില്‍ നിന്ന് കമ്മീഷന്
വന്നു സ്ഥല പരിശോധന നടത്തുമ്പോള്‍ അവിടെ യഥാര്‍ത്ഥ സ്ഥിതി കാണിച്ചു
കൊടുക്കേണ്ടതാണ്, അതിനാല്‍ സ്ഥലത്തിന്റെ യഥാര്‍ത്ഥ അവസ്ഥ കാണിക്കുന്നതിലേക്ക്
ഫോടോഗ്രഫുകള്‍ എടുത്തു വയ്കുന്നത് അഭികാമ്യമാണ്. സ്ഥലത്തിനെ കിടപ്പില്‍ ഭൂവുടമ
കമ്മീഷന് വരുന്നതിനു മുന്‍പ് മാറ്റം വരുത്തിയത് തെളിയിക്കാന്‍ ഇതുപകരിക്കും.
ഇന്നത്തെ നിലയില്‍ ഇത്തരം സിവില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ എടുക്കുന്ന സമയ ദൈര്‍ഖ്യം
കാരണം കേസിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പഴയസ്ഥിതി തുടരാനുള്ള തെളിവുകള്‍ കോടതിയില്‍
ഹജരക്കുന്നതാണ് ഉത്തമം.
1.5 കേരള മുന്‍സിപ്പല്‍
പഞ്ചായത്ത് രാജ് നിയമങ്ങള്‍ നടവഴി അവകാശത്തെ കുറിച്ച്
മുന്‍സിപ്പല്‍ പഞ്ചായത്ത്
ഭൂപടങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള പൊതു നട വഴികള്‍ തടസപ്പെടുതുന്നവര്ക്കെതിരെ
അതതു സ്ഥാപനങ്ങളിലെ സെക്രെട്ടരിമാര്ക്ക് നിയമ നടപടികള്‍ എടുക്കാവുന്നതാണ്.
1.6 വില്ലജ് ഓഫീസിന്റെ അധികാരം
അതിര്‍ത്തി തര്‍ക്കങ്ങള്‍
ഉണ്ടെങ്കില്‍ സ്ഥലത്തിന്റെ അതിര് നിശ്ചയിച്ചു തരുന്നതിലേക്ക് സ്ഥലം വില്ലജ്
ഓഫീസെര്‍ക്ക് സ്ഥലത്തിന്റെ രേഖകള്‍ സഹിതം അപേക്ഷ സമര്പികെണ്ടാതാണ്. അപേക്ഷ
ലഭിക്കുന്ന മുറയ്ക്ക് നിചിത ഫീസോടെ തര്‍ക്കത്തില്‍ പങ്കളികലയവര്ക്ക് നോട്ടീസ് നല്കി സ്ഥലത്തിന്റെ അതിര്
നിശ്ചയിക്കുന്നതാണ്, ഇതില്‍ ആര്കെങ്കിലും എതിര്പ്പുന്ടെങ്ങില് അത് താലൂക്ക് സര്‍വേയര്‍
അതിനുമുകളില്‍ ജില്ല സര്‍വേയര്‍ എന്നിവരും പരിശോധിച്ച് തീര്‍പ്പ്
കല്പിക്കുന്നതാണ്.
1.7 സ്ഥലം വങ്ങുംപോഴും അടുത്തുള്ള
സ്ഥലങ്ങള്‍ വില്ക്കപ്പെടുംപോഴും കൃത്യമായി അതിരുകളും വഴികളും പരസ്പരം സംസാരിച്ചു
ധാരണയില്‍ എത്തി അതിനെ ഒരു സൈറ്റ് പ്ലാന്‍ കരാര്‍ എന്നിവയിലേക്ക് മാറ്റുകയോ
വസ്തുവിന്റെ അധരത്തില്‍ അത് ഉള്പെടുതുകയോ ചെയ്യുക.
നിങ്ങളുടെ വിലയേറിയ
അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ കാത്തിരിക്കുന്നു
https://www.facebook.com/bonafidelawpartners?ref_type=bookmark
No comments:
Post a Comment