Monday, July 28, 2014

ആരെസ്റ്റു ചെയ്യപ്പെടുന്നവന്റെ അവകാശങ്ങള്‍ ??

ആരെസ്റ്റു ചെയ്യപ്പെടുന്നവന്റെ അവകാശങ്ങള്‍ ??
ആരെസ്റ്റു
ഒരു പോലീസെ ഉദ്യോഗസ്ഥനോ ഉത്തരവാദപ്പെട്ട ഒരു പൌരനോ മറ്റൊരാളെ ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ടു പിടിച്ചു വയ്കുന്നതിനെയാണ് അറെസ്റ്റ്‌ എന്ന് സാധാരണയായി അര്‍ത്ഥമാക്കുന്നത്‌. വാരണ്ടോടെയോ വാറണ്ട് ഇല്ലാതെയോ ആരെസ്റ്റു ചെയ്യാതെ ഒരാളെയും പിടിച്ചുവയ്കണോ തടഞ്ഞു വയ്കണോ പോലീസിന് അധികാരം ഇല്ല.
ആരെസ്റ്റു വാരെണ്ട്
ഒരു പ്രതിയെ കോടതി മുന്‍പാകെ ഹാജരാക്കുവാനോ അയാളുടെ സ്ഥലത്ത് ഒരുപ്രത്യേക വസ്തു കണ്ടെത്തുന്നതിലേക്ക് തിരച്ചില്‍ നടതുവാണോ നിയമധികാരമുള്ള കോടതി പോലീസെ ഉദ്യോഗസ്ഥന് നല്‍കുന്ന അധികാര പത്രമാണ്‌ വാറണ്ട്. അധികാരപ്പെട്ട പോലീസെ ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആളോട് വാറണ്ട് വിവരങ്ങള്‍ വ്യക്തമാക്കുകയും താമസം കൂടാതെ കോടതിയില്‍ എത്തിക്കെണ്ടുന്നതുമാണ്.
സാധുതയുള്ള വാറണ്ട്
(1) എഴുതപ്പെട്ടതയിരിക്കണം (2) കോടതിയുടെ ചുമതലപ്പെട്ട ജഡ്ജിന്റെ ഒപ്പ് ഉണ്ടായിരിക്കണം (3) കോടതിയുടെ മുദ്ര. (4) പ്രതിയുടെ വ്യക്തമായ മേല്‍വിലാസം പേര്  (5)  വാരണ്ടിനസ്പദമായ കുറ്റകൃത്യം ആരോപിച്ചിരിക്കുന്ന വകുപ്പുകള്‍
മേല്‍ പറഞ്ഞിരിക്കുനവയില്‍ എന്തെങ്കിലും മാറ്റാമോ ഇല്ലാതിരിക്കുകയോ ചെയ്താല്‍ ആ വാറണ്ട് ക്രമപ്രകരമാല്ലാത്തതും അത് നടപ്പില്‍ വരുത്തുന്നത് നിയമ വിരുദ്ധവുമാണ്. വാറണ്ട് രണ്ടു തരത്തില്‍ ഉണ്ടാകാം
(1) ജാമ്യം അനുവധനിയമായത്
ഇതിന്‍ പ്രകാരം ആരെസ്റ്റു ചെയ്യപ്പെടുന്ന വ്യക്തി കോടതിയില്‍ ഹാജരാകും എന്നാ ഉറപ്പിലെക്കായി കോടതി നിര്‍ദേശിക്കുന്ന ജമ്യക്കരെയോ ജാമ്യ വ്യ്വസ്തകാലോ അംഗീകരിച്ചു സമര്പിച്ചാല്‍ ആരെസ്റ്റു ചെയ്ത വ്യക്തി ആരെസ്റ്റില്‍ നിന്ന് മോചനത്തില്‍ ആകുന്നതാണ്.
(2) ജാമ്യം അനുവധനിയമാല്ലാത്തത്
ഇത്തരം വാരണ്ടുകളില്‍ ജാമ്യം അനുവധിക്കെണ്ടുന്നതിനെയോ വ്യവസ്ഥകളെ കുറിച്ചോ യാതൊരു നിര്‍ദേശവും കോടതി നല്‍കാറില്ല
(3) വാറണ്ട് ഇല്ലാതെയുള്ള ആരെസ്റ്റു
പോലീസെ ഉദ്യോഗസ്ഥന് ഒരു വ്യക്തിയെ അയാള്‍ ചെയ്ത കുറ്റം ക്രിമിനല്‍ നടപടി ചട്ടത്തിലെ ഒന്നാം പട്ടികയില്‍ വരുന്ന കുറ്റം ചെയ്താല്‍ വാറണ്ട് ഇല്ലാതെ ആരെസ്റ്റു ചെയ്യാവുന്നതാണ് ഉദാഹരണം ( കൊലപാതകം , കളവു, ബലാല്‍സംഗം, കൊള്ള, മോഷണം, രാജ്യദ്രോഹം). സാധാരണയായി അല്ലാതെയുള്ള കുറ്റങ്ങള്‍ക്ക് വാറണ്ട് ഇല്ലാതെ ആരെസ്റ്റു ചെയ്യാറില്ല
(4) എപ്പോഴൊക്കെ വാറണ്ട് ഇല്ലാതെ ആരെസ്റ്റു ചെയ്യാം
1)        ഒരു വ്യക്തി ജാമ്യം ലഭിക്കാത്ത കുറ്റകൃത്യം ചെയ്തതയി സംസയിക്കപ്പെടുകയോ/ ചെയ്യുകയോ/ അയാള്‍ അത്തരം കുറ്റം ചെയ്തതായി പരാതിയോ അറിവോ ലഭിച്ചാല്‍.
2)        വീട് കുത്തിതുരക്കാന്‍ ആവശ്യമായ ആയുധങ്ങളുമായി സംശയകരമായ സാഹചര്യത്തില്‍ പിടിയിലായാല്‍
3)        മോക്ഷണ വസ്തു കൈവശം വച്ചാല്‍
4)        പ്രഖ്യാപിത കുറ്റവാളി ആയാല്‍
5)        പോലീസെ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹനത്തെ തടസപ്പെടുതിയാല്‍
6)        നിയമപരമായ പിടിയില്‍ നിന്ന് രക്ഷപ്പെട്ടാല്‍
7)        രാജ്യത്തിന്‍റെ സുരക്ഷ സൈന്യത്തില്‍ നിന്ന് ചുമതലകള്‍ മറന്നു ഒളിചോടിയാല്‍
8)        ഇന്ത്യയ്ക് പുറത്തു കുറ്റവാളികളെ കൈമാറാന്‍ കരാര്‍ ഉള്ള രാജ്യത്തു കുറ്റം ചെയ്തു നാട്ടില്‍ എത്തിയാല്‍ , പിടികിട്ടപ്പുള്ളി ആയി പ്രഖ്യപിക്കപ്പെട്ടാല്‍
9)        പരോളില്‍ ഇറങ്ങി കോടതിയുടെ നിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍
10)     ഒരു വ്യക്തി ജാമ്യമില്ല കുറ്റകൃത്യം ചെയ്യാന്‍ തയ്യാറെടുപ്പ് നടത്തിയാല്‍
11)     സ്ഥിരം കുറ്റവാളികള്‍
12)      പോലീസെ ഉദ്യോഗസ്ഥന്റെ സാമീപ്യത്തില്‍ ജാമ്യമില്ല കുറ്റം ചെയ്യുകയും തന്റെ പേരും മേല്‍വിലാസവും നല്കാന്‍ വിസമ്മതിക്കുകയും ചെയ്താല്‍
13)     മറ്റൊരു പോലീസെ സ്റ്റേഷന്‍ ഓഫീസര്‍ ഒരു വ്യക്തി ജാമ്യമില്ല കുറ്റം ചെയ്തതായി അയാള്‍ താമസിക്കുന്ന പരിധിയിലെ പോലീസെ ഉദ്യോഗസ്ഥനെ അറിയിക്കുന്ന പക്ഷം
(5) ആരെസ്റ്റു നടപ്പിലാക്കുന്നത് എങ്ങിനെ ?
ആരെസ്റ്റു ചെയ്യപെടുന്ന വ്യക്തിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു ആരെസ്റ്റു എന്ന് പറഞ്ഞാല്‍ ആരെസ്റ്റു നിലവില്‍ വരുന്നു, ഒരു വ്യക്തിയെ വലഞ്ഞു പിടിച്ചു തടഞ്ഞു എന്നത് അറെസ്റ്റ്‌ ആവുന്നില അയാളെ പോലീസെ ഉദ്യോഗസ്ഥന്‍  തൊടുന്നത് വരെ.
(6) ആരെസ്റ്റ് ചെരുത്താല്‍
പ്രതി അറെസ്റ്റ്‌ എതിര്‍ത്താല്‍ അയല്കെതിരെ ആവശ്യമായ ഭാല്പ്രയോഗം നടത്താന്‍ പോലീസെ ഉദ്യോഗസ്ഥന് നിയമം അനുവാദം തരുന്നു; പ്രതിയെ കീഴടക്കാന്‍ ആവശ്യമായ ഭലം ഉപയോഗിക്കാവുന്നതാണ് , പ്രതി വധശിക്ഷ ലഭിക്കാന്‍ കാരണമായ കുറ്റമാണ് ചെതതെങ്ങില്‍ അത്രയും ഭലം പോലീസിനും ഉപയോഗിക്കാം , അനാവശ്യമായ ഭലം ഉപയോഘിക്കരുത്.
(7) ആരെസ്റ്റു ചെയ്യാ പെട്ടാല്‍ ഉള്ള അവകാശങ്ങള്‍
1)        ആരെസ്റ്റു ചെയ്യാന്‍ ഇടയായ കാരണങ്ങള്‍ വിശദീകരിച്ചു നല്‍കണം
2)        വാറണ്ട് കൊപ്പി കാണാന്‍ ഉള്ള അവകാശം 
3)        അഭിഭാഷകനെ കാണാനുള്ള അവകാശം
4)        ആരെസ്റ്റു നടന്നു 24 മണിക്കൂറിനുള്ളില്‍ അടുത്തുള്ള മജിസ്ട്രടിന്റെ മുന്നില്‍ ഹാജരാക്കണം
5)        ജാമ്യം കിട്ടാന്‍ അവകാശം ഉണ്ടോ ഇല്ലയോ എന്ന് ?
6)        കൈയ്യാമം വയ്ക്കുന്നത്
അപകടകാരിയല്ലാത്ത ഒരു കുറ്റആരോപിതനെ കൈയ്യാമം വയ്കുന്നത് മനുഷ്യവകാശ ലംഘനമാണ്
(7) ആരെസ്റ്റു ചെയ്യേണ്ട  വ്യക്തിയുടെ വീടും പരിസരവും പരിശോധന   
ആരെസ്റ്റു നടത്തുന്നതിലെക്കായി പോലീസെ ഉദ്യോഗസ്ഥന് പ്രതി ഒളിച്ചതായി സംശയം തോന്നുന്ന സ്ഥലത്ത് കയറിച്ചെന്നു പരിശോധന നടത്താവുന്നതാണ്.
(8) ആരെസ്റ്റു ചെയ്യപെട്ട വ്യക്തിയുടെ പരിശോധന
ആരെസ്റ്റു ചെയ്യപ്പെടുന്ന വ്യക്തിയെ പോലീസെ ഉദ്യോഗസ്ഥന്‍ പരിശോധന നടത്തി കയ്യില്‍ ഉള്ള വസ്തുക്കള്‍ പിടിച്ചെടുത്തു അതിനു വ്യക്തമായ രസീത് നല്‍കേണ്ടുന്നതും ആണ് . ആരെസ്ടിലായ വ്യക്തിയുടെ ദേഹ പരിശോധന അങ്ങേയറ്റം മാന്യമായി മാത്രമേ നടത്താന്‍ പാടുള്ളൂ. ആരെസ്റ്റു ചെയ്യപ്പെടുന്നത് സ്ത്രി ആണെങ്ങില്‍ വനിതാ പോലീസിന് മാത്രമേ പരിശോധന നടത്താന്‍ അധികാരം ഉള്ളു.
(9) ആരെസ്റ്റു ചെയ്യപ്പെട്ട വ്യക്തിയുടെ വൈദ്യ പരിശോധന
ആരെസ്റ്റു ചെയ്യപ്പെട്ട വ്യക്തിയെ പോലീസെ സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസെ ഉദ്യോഗസ്ഥന് കേസിന്റെ തെളിവിലേക്ക് ഡോക്ടറുടെ പരിശോധനയ്ക് അയക്കാനും ആയതിനു ആരെസ്റ്റു ചെയ്ത വ്യക്തി എതിര്‍ക്കുകയനെങ്ങില്‍ ആവശ്യമായ ഭലം പ്രയോഗിക്കുകയും ചെയ്യാവുന്നതാണ്. ആരെസ്റ്റു ചെയ്യപ്പെട്ട വ്യക്തി സ്ത്രി ആണെങ്ങില്‍ അവര്‍ക്ക് പരിശോധനയ്ക്ക് വനിതാ ഡോക്ടറുടെ സേവനം നിഷ്കര്ഷിക്കാവുന്നതാണ്. പോലീസിന്റെ പിടിയില്‍ ശാരീരിക പീഡനം നടന്നു എന്ന് പ്രതിക്ക് മജിസ്ട്രട്ടു മുന്‍പാകെ പരതിപെടാനും അത് തെളിയിക്കാനും വൈദ്യ പരിശോധന ആവശ്യമാണ്.
(10) ആരെസ്റ്റു ചെയ്യപ്പെട്ട വ്യക്തി നിയമത്തിന്റെ മുന്നില്‍
ആരെസ്റ്റു ചെയ്യപ്പെട്ട വ്യക്തിയെ 24 മനിക്കുരിനുള്ളില്‍ മജിസ്ട്രടിനു മുന്നില്‍ ഹജരക്കെണ്ടുന്നതാണ്; ഇതില്‍ ആരെസ്റ്റു ചെയ്ത സ്ഥലത്ത് നിന്ന് മജിസ്ട്രറ്റ് വരെയുള്ള യാത്ര സമയം ഒഴിവാക്കിയിട്ടുണ്ട്. വാറണ്ട് നല്‍കിയ മജിസ്ട്രറ്റ് ദൂരെ ആണെങ്ങില്‍ ഏറ്റവും അടുത്തുള്ള മജിസ്ട്രറ്റ്നെ ആണ് സമീപിക്കെണ്ടുന്നത് ഇത്തരത്തില്‍ ഹജരക്കുംപോള്‍ ആ മജിസ്ട്രടിനു ജാമ്യം പരിഗണിക്കാന്‍  സാധിക്കുകയില്ല. ഇതൊരു കേസിലും അനെഷണത്തിന് വേണ്ടി ആരെസ്റ്റു ചെയ്ത വ്യക്തിയെ 24 മനിക്കൊരില്‍ കൂടുതല്‍ തുടര്‍ച്ചയായി മജിസ്ട്രറെറ്റ് ഉത്തരവില്ലാതെ പോലീസെ പിടിയില്‍ വയ്ക്കാന്‍ സാധിക്കില്ല. 24 മനികൂരില്‍ കൂടിയ തടവ്‌ ആവശ്യമാനെങ്ങില്‍ മജിസ്ട്രടിന്റെ മുന്നില്‍ ഹജരക്കപ്പെടുന്ന വ്യക്തിയെ അടുത്ത 15 ദിവസത്തില്‍ കുറയാത്ത കാലാവധിയില്‍ പോലീസിന് വിട്ടു കൊടുക്കുകയോ കോടതിയുടെ തടവിലേക്കു മാറ്റുകയോ ചെയ്യാം, പക്ഷെ തടവ് കാലാവധി 60 ദിവസത്തില്‍ കൂടരുത്, പ്രത്യേക ഉത്തരവില്ലാതെ നിരന്തരമായി തടവ്‌ നീട്ടുന്നത് നിയമവിരുദ്ധമാണ്, നിശ്ചിത സമയപരിധിയില്‍ ജാമ്യാപേക്ഷ നല്‍കുന്നതില്‍ വീഴ്ച വരുതുകയനെങ്ങില്‍ തടവ്‌ 60 ദിവസത്തില്‍ കൂടുതല്‍ ആവാം. ജാമ്യം അനുവധനിയമല്ലാത്ത കുറ്റകൃത്യങ്ങളില്‍ പിടിയിലകുന്നവരെ വിചാരണ തീരുന്നത് വരെ തടവില്‍ വയ്ക്കാവുന്നതാണ്.
(11) സെര്‍ച്ച് വാറണ്ട്
താഴെ പറയുന്ന സാഹചര്യങ്ങളില്‍ മജിസ്ട്രട്ടിനു സെര്‍ച്ച് വാറണ്ട് പുരപ്പെടുവിക്കാവുന്നതാണ്: 
         i.            കോടതിയില്‍ ഹാജരാക്കാന്‍ വിസമ്മതിക്കുന്ന രേഖകള്‍ കണ്ടെത്താന്‍
        ii.            മോഷണ വസ്തുക്കളോ വ്യാജ രേഖകകള്‍ എന്നിവ ഒളിപ്പിചിരിക്കുനത്യി സംശയിക്കുന്ന വീട്ടില്‍ പരിശോധന നടത്താന്‍
      iii.            ഇന്ത്യ ഗോവെര്‍ന്മേന്ടു നിരോധിച്ച പുസ്തകങ്ങള്‍ പ്രസിദ്ധീകരണങ്ങള്‍ പിടിചെടുക്കുനതിലേക്ക്
       iv.            അന്യായമായി തടഞ്ഞു വച്ചിരിക്കുന വ്യക്തിയെ കണ്ടെത്തി  മോചിപ്പിക്കാന്‍
സെര്‍ച്ച് വാറണ്ട് കൈവശം ഉള്ള പോലീസെ ഉദ്യോഗസ്ഥന് അന്യെഷനതിന്റെ ഭാഗമായി സ്ഥലത്ത് പ്രവേശിക്കാനും വസ്തുക്കള്‍ കണ്ടെടുത്തു അധീനതിലക്കാനും, എതിര്‍ക്കുന്നവര്കെതിരെ ആവശ്യമായ ബലപ്രയോഗം നടത്തുവാനും സാധിക്കുന്നതാണ്. വര്രണ്ടു നടപ്പിലാക്കുന്ന ഉദ്യോഗസ്ഥന് തന്‍ അന്യെഷിക്കുന്ന സാധനം കണ്ടെതുന്നതിലെക്കായി സ്ഥലത്തുള്ള വ്യക്തിയുടെ ദേഹ പരിശോധന നടത്താവുന്നതാണ് , എന്നാല്‍ സ്ത്രികള്‍ ആണ് സ്ഥലതുല്ലതെങ്ങില്‍ വനിതാ പോലീസിന് മാത്രമേ സ്ത്രികളെ പരിശോധന നടത്താന്‍ അധികാരം ഉള്ളു.
പാലിക്കേണ്ടുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
സെര്‍ച്ച് നടത്തുന്ന പോലീസെ ഉദ്യോഗസ്ഥന്‍
സ്ഥലത്തെ രണ്ടോ അതിലധികമോ മാന്യന്മാരായ ആളുകളെ സെര്‍ച്ച് നടക്കുന്ന ഭാവനതിലോ സ്ഥലത്തോ സ്ക്ഷി ആയി ഹജ്രക്കെണ്ടുന്നതാണ്.സെര്ചിനു സാക്ഷി അവനുള്ള പോലീസിന്റെ ആവശ്യം അകാരണമായി നിരസിക്കുന്നതു ക്രിമിനല്‍ കുട്ടവുമാണ്. സേര്‍ച്ച്‌ തീരുന്നത് വരെ സാക്ഷികള്‍ പോലീസിന്റെ കൂടെ ഉണ്ടായിരിക്കണം അവരെ പുറത്ത് നിര്‍ത്തിയുള്ള  സേര്‍ച്ച്‌ നിയമവിരുദ്ധവും നില നില്കതതുമാണ്.
സെര്‍ച്ചില്‍ കണ്ടെടുത്ത വസ്തുക്കള്‍ എണ്ണിതിട്ടപ്പെടുത്തി അതിന്റെ ലിസ്റ്റ് തയ്യാറാക്കി സാക്ഷികളെ കൊണ്ട് ഒപ്പിട്ടു വര്രണ്ടിന്റെ കൂടെ വയ്കെണ്ടുന്നതാണ്. സെര്‍ച്ച് നടന്ന സ്ഥലത്തിന്റെ ഉടമയ്ക്കും തയ്യാറാക്കിയ ലിസ്റ്റിന്റെ കോപ്പി നല്കെണ്ടുന്നതാണ്. കോടതി പ്രത്യേകം നിര്ടെഷിച്ചലല്ലാതെ സാക്ഷികള്‍ കോടതിയില്‍ ഹാജരാകേണ്ട ആവശ്യമില്ല.
സെര്‍ച്ച് നടക്കുന്ന സ്ഥലത്ത് താമസിക്കുന്ന ആളുകളുടെ അവകാശങ്ങള്‍
കുട്ടരോപിതനോട് അയാള്‍ക്ക് പ്രതികൂലമാവുന്ന രേഖഖല്‍ ഹാജരാക്കുവാന്‍ പോലീസിന് നിയമപ്രകാരം നിര്ഭാന്ധിക്കുവാന്‍ സാധിക്കില്ല അതിനാല്‍ ഇത്തരം രേഖഖല്‍ അന്യേഷിച്ചു കണ്ടെത്തുന്നതിലേക്ക് പോലീസെ സേര്‍ച്ച്‌ വാറണ്ട് ആവശ്യപ്പെടുന്നു. വാറണ്ട് ഇല്ലാതെ സാധാരണ പോലീസിന് ഒരിടത്തും കയറി അന്വേഷണം നടത്തുവാന്‍ സാധിക്കില്ല. സെര്‍ച്ച് നടത്തേണ്ട സ്ഥലത്തെക്കുറിച്ച് അതില്‍ പാലിക്കേണ്ടുന്ന കാര്യങ്ങള്‍ എന്നിവ  വാരണ്ടില്‍ കോടതി വ്യക്തമായി സൂചിപ്പിചിരിക്കുന്നതാണ് അതിനാല്‍ സെര്‍ച്ച് അനുവദിക്കുന്നതിനു മുന്‍പ് പോലീസില്‍ നിന്ന് വാറണ്ട് വാങ്ങി വായിച്ചു നോക്കെണ്ടാതാണ്. പോലീസിന് നിയമപരമായ വാറണ്ട് ഇല്ലാത്ത അവസരത്തില്‍ പ്രവേശനം നിഷേധിക്കാന്‍ സ്ഥലം ഉടമയ്ക്ക് അധികാരം ഉണ്ട്, പോലീസിനോട് സ്ഥലം ഒഴിഞ്ഞു പോകാനും ഉടമയ്ക്ക് നിര്‍ദേശിക്കാന്‍ അല്ലെങ്കില്‍ നിയമവിരുദ്ധമായ സെര്‍ച്ച് നിയന്ത്രിതമായ ബലപ്രയോഗതിളുടെ തടയവുന്നതാണ്.
ജാമ്യം
ജാമ്യം എന്നത് കൊണ്ട് ഉദേശിക്കുന്നത് വിചാരണ തുടങ്ങുന്നത് വരെ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ നിയമപരമായ തടങ്കലില്‍ നിന്ന് വ്യവസ്ഥകള്‍ക്ക് വിധേയമായി വിട്ടയക്കുക എന്നാണ്. ജാമ്യ കാലാവധിയില്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാനും അഭിഭാഷകനെ കാണുന്നതിനും ആവശ്യമായ തെളിവുകള്‍ ഹജരക്കുന്നതിനും തുടര്‍ന്ന് വന്നിരുന്ന ജോലി ചെയ്തുവരനും സാധിക്കും.
ജാമ്യം അനുവധിക്കപെടതിടത്തോളം അന്വേഷണം പൂര്തികരിക്കാനും പ്രോസിക്ക്യുഷന് തെളിവുകള്‍ ശേഖരിക്കാനും വിചാരണ തുടങ്ങുന്നത് വരെ പ്രതി കോടതിയുടെ തടങ്കലില്‍ ആയിരിക്കും.
ജാമ്യം കുറ്റ കൃത്യങ്ങളെ അടിസ്ഥാനമാക്കി രണ്ടു തരത്തില്‍ വേര്‍തിരിച്ചിരിക്കുന്നു
1. ജാമ്യം അനുവദനീയമായ കുറ്റകൃത്യങ്ങള്‍
ജാമ്യം അനുവദിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ജാമ്യം എന്നത് പ്രതിയുടെ അവകാശം ആണ്. അന്യേഷണ ഉദ്യോഗസ്ഥന്റെ മുന്നിലോ കോടതിയുടെ മുന്നിലോ നിയമനുസ്ട്രുതമുള്ള അപേക്ഷ നല്‍കിയാല്‍ സ്വന്തം ജമ്യതിലോ കോടതി നിര്‍ദേശിക്കുന്ന ബോണ്ട് സമര്‍പിച്ചു ജമ്യക്കാരെ ഹജരക്കിയും തടവില്‍ നിന്ന് മോചനം നീടവുന്നതാണ്.
2. ജാമ്യം അനുവധിക്കെന്ടാത്ത കുറ്റ കൃത്യങ്ങള്‍
ജാമ്യം അനുവധിക്കെന്ടാത്ത കുറ്റകൃത്യങ്ങളില്‍ ജാമ്യം എന്നത് പ്രതിയുടെ അവക്ഷം എന്നതില്‍ നിന്ന് കോടതിയുടെ തിരുമാനം എന്നതിലേക്ക് മാറുന്നു. ഇത്തരം അവസരത്തില്‍ പ്രഥമദൃഷ്ട്യ പ്രതിക്കെതിരെ കേസുണ്ടോ എന്നും ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവ് നശിപ്പികുകയോ ഒളിവില്‍ പോവുകയോ ചെയ്യുമോ എന്നും അനേഷണ ഉദ്യോഗസ്ഥന്റെ അന്യെഷണത്തില്‍ പ്രതിയുടെ മോചനം വിഗതമാകുമോ എന്നും ഉള്ള കാര്യങ്ങള്‍ പരിഗണിച്ചതിന് ശേക്ഷം മാത്രമേ ജാമ്യം അനുവധിക്കു.
സാധാരണയായി ജാമ്യമില്ല കുറ്റകൃത്യങ്ങള്‍ ചെയ്ത വ്യക്തികളെ കോടതിടില്‍ ഹാജരാക്കിയ ഉടന്‍ ജാമ്യം അനുവദിക്കാറില്ല, ചെയ്ത കുറ്റം ജീവ പര്യന്തം തടവോ മരണഷിക്ഷയോ ലഭിക്കത്തക്ക കുറ്റം ആണെങ്ങില്‍ ജാമ്യം ലഭിക്കാരെ ഇല്ല. എന്നാല്‍ പ്രതി 16 വയസില്‍ താഴെ ഉള്ള വ്യക്തി അനെങ്ങിലോ സ്ത്രിയോ രോഗിയോ അനെങ്ങിലോ കോടതി വിട്ടു വീഴ്ച ചെയ്യാറുണ്ട്.
കുറ്റാരോപിതനായ വ്യക്തി യല്കെതിരായ കുറ്റം നില നില്കതക്കതല്ല എന്ന് തെളിയുമ്പോള്‍ മുതല്‍ ജാമ്യത്തിന് അര്‍ഹനാണ്. പക്ഷെ കോടതി നടപടി തീര്‍ന്നു വിധി പുറത്തു വരുന്നത് വരീക്കും അതിനു വിഘതമാവനും സധ്യത ഉണ്ടെങ്കില്‍ അത് വരെ പ്രതിയെ തടവില്‍ സൂക്ഷിക്കാന്‍ കോടതിക് ഉത്തരവിടവുന്നതാണ്.
ജാമ്യം നല്‍കാനുള്ള കോടതിയുടെ അധികാരം
ജാമ്യം അനുവദിക്കാനുള്ള കോടതിയുടെ വിവേചനാധികാരം നിരവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു, ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി , അന്യെഷനതിന്റെ ഗതി , പ്രതിക്ക് സമൂഹത്തിലെ സ്ഥാനവും കേസിന്റെ സാക്ഷികളെ സ്വധീനിക്കണോ അപായപ്പെടുതാണോ ഉള്ള സാദ്ധ്യതകള്‍, നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള സാദ്യത, പ്രതിയുടെ മുന്‍കാല പ്രവര്‍ത്തികള്‍ എന്നിങ്ങനെ നിരവധി വസ്തുതകള്‍ കണക്കില്‍ എടുത്തു മാത്രമേ കോടതി വിവേചനാധികാരം ഉപയോഗിച്ച് ജാമ്യം അനുവദിച്ചു നല്‍കുകയുള്ളൂ.
നിങ്ങള്‍ ആരെസ്റ്റു ചെയ്യപ്പെട്ടാല്‍ പെട്ടെന്ന് നിയമ നടപടി പൂര്‍ത്തിയാക്കി മോചിതനാകാന്‍ എന്ത് ചെയ്യണം ?
വാറണ്ട് കേസുകളില്‍ , വാരണ്ടില്‍ പറഞ്ഞിരിക്കുന്ന നിര്ടെസങ്ങള്‍ അനുസരിച്ച് കോടതി മുന്‍പാകെ ജമ്യക്കരെയും കോടതി നിര്‍ദേശിക്കുന ജാമ്യ വ്യ്വസ്തും സമര്പിച്ചാല്‍ ജമ്യം ലഭ്യമാണ്.
ജാമ്യം അനുവദനിയമായ കുറ്റങ്ങളില്‍ വാറണ്ട് ഇല്ലാതെ പോലീസെ ഉദ്യോഗസ്ഥന്‍ ആരെസ്റ്റു ചെയ്യുകയനെങ്ങില്‍. പോലീസെ സ്റ്റേഷനില്‍ വച്ച് തന്നെ ജാമ്യ ബോണ്ട് സമര്‍പിച്ചു ജാമ്യം അനുവദിക്കാന്‍ ആവശ്യപ്പെടെണ്ടുന്നതാണ്
ക്രിമിനല്‍ നടപടി ചട്ടം 436 പ്രകാരം കേസന്യേഷിക്കുന്ന പോലീസെ ഉദ്യോഗസ്ഥന് ജമ്യക്കരില്ലാതെ തന്നെ പ്രതിയുടെ സ്വന്തം ജാമ്യത്തില്‍ വിട്ടയക്കാവുന്നതാണ്.
ജാമ്യം അനുവധിക്കുന്നില്ലെങ്ങില്‍ ഉടന്‍ തന്നെ സ്വന്തം അഭിഭാഷകനെ ഫോണ് ചെയ്തു ആരെസ്റ്റു വിവരം അറിയിക്കുകയും, ജമ്യക്കരവാന്‍ സാധ്യത ഉള്ള വ്യക്തികളുടെ വിലാസവും വിവരങ്ങളും നല്കെണ്ടുന്നതുമാണ്. അഭിഭാഷകനെ അറിയില്ലെങ്ങില്‍ ഉടന്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിവരം അറിയിക്കെണ്ടുന്നതാണ്, നിങ്ങളെ ഹാജരാക്കുവന്‍ സാധ്യത ഉള്ള കോടതി, കോടതി സമയം,  ജാമ്യം നിക്കാന്‍ സന്നദ്ധത ഉള്ള ആളുകള്‍ നികുതി അടച് വസ്തുവിന്റെ ഏറ്റവും പുതിയ അതെ വര്‍ഷത്തെ നികുതി രസീത് എന്നിവയുമായി ഒരു അഭിഭാഷകനെ സമീപിക്കാന്‍ ആവശ്യപ്പെടുക. എത്രയും കാര്യങ്ങള്‍ ചെയ്താല്‍ അനാവശ്യമായ കാലതാമസവും ജൈല്വസവും ഒഴിവാക്കാം ....... ഇതെല്ലാം ഭരണഘടന ഇന്ത്യന്‍ പൌരനു നല്‍കുന്ന അവക്ശമാണ് അല്ലാതെ പോലീസിന്റെ സൌജന്യം അല്ല.
മജിസ്ട്രട്ടിനു ജാമ്യം അനുവദിക്കാവുന്ന അവസരങ്ങള്‍
ജാമ്യം അനുവധനീയമാല്ലത് കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായ പ്രതിക്ക് പോലീസെ ഉദ്യോഗസ്ഥന്‍ ജാമ്യം അനുവധിചില്ലെങ്ങില്‍; കോടതിയില്‍ ഹാജരാക്കുന്ന അവസരത്തില്‍ ജാമ്യാപേക്ഷ സമര്പിച്ചാല്‍ ആയതു മുകളില്‍ വിവരിച് വസ്തുതകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് ജാമ്യം അനുവധിക്കാവുന്നതാണ് എന്നാല്‍ കുറ്റകൃത്യം ജീവപര്യന്തം തടവോ മരണഷിക്ഷയോ വിധിക്കാന്‍ കാരണമായതാനെങ്കില്‍ ജാമ്യം അനുവദിക്കാന്‍ മജിസ്ട്രട്ടു കോടതിക്ക് അധികാരം ഇല്ല ( സെഷന്‍സ് കോടതി ആണ് ഇത്തരം കേസുകളില്‍ അധികാരം ഉള്ളത്, മജിസ്ട്രട്ടു കോടതി കേസില്‍ റിമാണ്ട് രേഖപ്പെടുത്തി ഫയല്‍ മേല്കൊടതിയിലീക് അയക്കും )
സാധാരണയായി ജമ്യപെക്ഷയ്ക്കെതിരെ ഉന്നയിക്കുന്ന തടസ വാദങ്ങള്‍
A.        പ്രതി വിചാരണയുമായി സഹകരിക്കാതെ രക്ഷപ്പെടാം
B.        സാക്ഷികളെ സ്വാധീനിക്കുകയോ തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയോ ചെയ്യാം
C.        ജാമ്യത്തില്‍ ആയിരിക്കുമ്പോള്‍ മറ്റു കുറ്റ കൃത്യങ്ങള്‍ ചെയ്യാനുള്ള സാധ്യത  
D.       പോലീസെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല
E.        മറ്റു കുറ്റങ്ങള്‍ കൂടെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ചേര്‍ക്കാന്‍ സാധ്യത ഉണ്ട്
F.        മോക്ഷണ വസ്തു കണ്ടെടുത്തിട്ടില്ല
G.       കൂട്ട് പ്രതി പിടിയിലായിട്ടില്ല
H.       കുട്ടക്രുത്യത്തിനു ഉപയോഗിച്ച ആയുധമോ വാഹനമോ കണ്ടെത്തിയിട്ടില്ല  
സാധാരണ ഗതിയില്‍ പോലീസെ കോടതിയുടെ തടവില്‍ നിന്ന് പ്രതിയെ പോലീസെ തടങ്കലില്‍ വിട്ടുകിട്ടാന്‍ അവ്ശ്യപെടരുണ്ട് അതിലേക്കായി മേലെ പറഞ്ഞിരിക്കുന്ന എല്ലാ ആരോപണവും കോടതി മുന്‍പാകെ പോലീസെ സമര്‍പ്പിക്കാന്‍ ശ്രമിക്കാറുണ്ട്, (കോടതിയില്‍ ഹജരക്കുമ്പോള്‍ പോലീസെ അകാരണമായി മര്‍ദ്ദിച്ചു എന്ന് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ പോലീസെ തടങ്കല്‍ ഒഴിവാക്കാം)
ജാമ്യ അപേക്ഷ
അഭിഭാഷകനെ നിയമിച്ചു കേസ് നടത്താന്‍ പ്രതിക്ക് സാമ്പത്തികം ഉണ്ടെങ്കില്‍ പ്രതിക്ക് തന്‍ അനുവദിക്കുന്ന അഭിഭാഷകനിലൂടെ ജാമ്യ കോടതി നടപടികള്‍ നടത്താവുന്നതാണ്.
സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന പ്രതിക്ക് തട്വിലനെങ്ങില്‍ ജയില്‍ അധികൃതര്‍ മുഖേനയും, കോടതിയില്‍ ഹാജരക്കുംപോള്‍ അവിടെ വച്ചും പ്രത്യേക അപേക്ഷ നല്‍കി സുജന്യ നിയമസഹായം തേടാവുന്നതാണ്.
താഴെ പറയുന്ന കാര്യങ്ങള്‍ സാധാരണയായി ജമ്യപെക്ഷയില്‍ വിവരിക്കുന്നു
ജാമ്യം ലഭിച്ചു തിരിച്ചു ചെന്നില്ലെങ്ങില്‍ താമസ സ്ഥലം ഒഴിഞ്ഞു കൊടുക്കേണ്ടി വരും, ജോലി നഷ്ടപ്പെടാം, പ്രതിക്ക് ജാമ്യം കിട്ടിയില്ലെങ്ങില്‍ പ്രത്യെ ശ്രയിച്ചു കഴിയുന്ന ആളുകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് അത് കുടുംബതിനുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം, മോശപ്പെട്ട ആരോഗ്യ സ്ഥിതി.
കോടതി ജാമ്യം നിഷേധിക്കുമ്പോള്‍
ജാമ്യം നിഷേടിക്കുന്ന കോടതി അതിന്റെ കാരണങ്ങള്‍ രേഖാമൂലം പ്രതിക്ക് നല്‍കുന്നു, ഇതിനെ അടിസ്ഥാനമാക്കിയാണ് പ്രതി അപ്പീല്‍ കോടതിയില്‍ അപേക്ഷ നല്‍കേണ്ടുന്നതു.
ജാമ്യ അപ്പീല്‍
സെഷന്‍സ് കോടതി അല്ലെങ്കില്‍ ഹൈകോടതി ഇവയാണ് അപ്പീല്‍ സമര്‍പ്പിക്കെണ്ടുന്ന കോടതികള്‍ എന്നാലും ആദ്യം ജില്ല കോടതിയില്‍ രണ്ടു തവണയെങ്കിലും ശ്രമിച്ചതിനു ശേക്ഷം മാത്രമേ ഹൈ കോടതിയെ സ്മീപിക്കെണ്ടാതുല്ല് എന്നാണ് അഭിപ്രായം.
മജിസ്ട്രട്ടു കോടതി ജാമ്യം നിഷേധിക്കുന അവസരത്തില്‍ മേല്‍ നടപടിക്കെതിരെ പ്രതിക്ക്, ജാമ്യം നിഷേധിക്കാന്‍ ന്കരനമായ വസ്തുതകളെ ചോദ്യം ചെയ്തുകൊണ്ട് മേല്‍ പറഞ്ഞ കോടതികളില്‍ അപ്പീല്‍ സമര്‍പ്പിക്കാം ഒരുതവണ കോടതി അപ്പീല്‍ ജാമ്യ ഹര്‍ജി തല്ലിയാലും വേണ്ടും അടുത്ത അവസരങ്ങളില്‍  രണ്ടു തവണ കൂടി സാഹചര്യം മരിയതായി കാണുച്ചു സമര്‍പ്പികെണ്ടുന്നതാണ്.
ജാമ്യ വ്യവസ്ഥകള്‍
മജിസ്ട്രട്ടിനു വ്യവസ്ഥകളോടെയും അല്ലാതെയും ജാമ്യക്കാര്‍ ഉള്പെടുത്തിയും ബോണ്ടോട് കൂടിയും അല്ലാതെയും  ജാമ്യം അനുവദിക്കാം
പ്രതി കൃത്യമായ ഇടവീലകളില്‍ പോലീസെ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാവുക, പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുക, പ്രത്യേക സ്ഥലപരിധിക്ക് പുറത്തു കോടതിയുടെ അനുവാദമില്ലാതെ പോകരുതെന്നോ പ്രവേഷിക്കരുതെന്നോ ഉത്തരവിടവുന്നതാണ്, മേല്‍ നിര്‍ദേശങ്ങള്‍ മാറ്റി കിട്ടുന്നതിലേക്ക് അപ്പീല്‍ കോടതിയില്‍ അപേക്ഷ സമര്പിക്കെണ്ടുന്നതാണ്.  

ജാമ്യ ബോണ്ടും ജമ്യക്കാരും
ജാമ്യം അനുവദിക്കുന്നത് ജാമ്യ ബോണ്ടിന്റെയും ജമ്യക്കാരുടെ ഉറപ്പിന്റെ മേലും ആണ്. ജാമ്യക്കാര്‍ എന്നത് പ്രതിയെ വിചാരണ കേസന്യേഷണം എന്നിവയ്ക്ക് കൃത്യമായി ഹജര്‍ക്കും എന്നാ ഉറപ്പിലേക്ക് കോടതി നിര്‍ദേശിക്കുന്ന തുക സമ്മതിച് ഉറപ്പു നല്‍കുന്നവര്‍ ആണ്. ജാമ്യം നില്‍ക്കുന്നവര്‍ ജമ്യതുക്യ്ക്ക് ഉറപ്പിലെക്കായി സാമ്പത്തികം തെളിയ്കെണ്ടുന്നതാണ് മാത്രവുമല്ല കോടതിക്ക് പ്രതിയെ ഹജരക്കം എന്നതിലേക്ക് സത്യവാങ്ങ്മൂലം  ഒപ്പിട്ടു നല്‍കേണ്ടുന്നതും ആണ്. കൃത്യമായ കാരണങ്ങള്‍ ഇല്ലാതെ കോടതി ജമ്യക്കാരെ യോഗ്യരക്കരുത്, ജാമ്യക്കാര്‍ ഇല്ലെങ്കില്‍ പ്രതിയെ കോടതിയുടെ തടങ്കലില്‍ വയ്കെണ്ടുന്നതാണ്.
ജാമ്യക്കാര്‍ പ്രയപൂര്തിയയവരും സാമ്പത്തിക ഭദ്രത ഉള്ളവരും അവരുടെ നിലവിലുള്ള കടങ്ങള്‍ തീര്തതിനുശേഷം കോടതിയുടെ ജാമ്യത്തുക നല്കാന്‍ കേള്പുല്ലാവരും ആകണം അത് തെളിയിക്കുന്നതിലീക്ക് ശമ്പള രസീത്, സ്ഥല നികുതി അടച്ച രേഖ, വരുമാന നികുതി രേഖ, റേഷന്‍ കാര്‍ഡ്‌, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്‌ എന്നിവയും ഹാജരാക്കണം.
പോലീസിനോ മജിസ്ട്രട്ടിണോ ജമ്യക്കാരെ അവര്‍ സ്ഥിരമായി പലകേസുകളിലും ജാമ്യം നില്കുന്നത് തോഴിലക്കിയവരന് എന്നാ കാരണത്താലല്ലാതെ മറ്റു സാമൂഹിക പശ്ചാത്തലങ്ങള്‍ ചൂണ്ടിക്കാട്ടി അയോഗ്യരാക്കാന്‍ പാടില്ല.
കോടതി കുറ്റക്കാരനെന്നു കണ്ടു ശിക്ഷിച്ചാല്‍ ജാമ്യം
വിചാരണ കോടതി കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷ വിധിച്ച പ്രതിക്ക് വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ പോകാവുന്നതാണ് ശിക്ഷ കാലാവധി 3 വര്‍ഷമോ അതില്‍ കുറവോ ആണെങ്ങില്‍ അത് സാധ്യമാവുന്നതല്ല. ഈ അവസരത്തില്‍ അപ്പീല്‍ നടപടികള്‍ പൂര്തിയവുന്നതുവരെ ജാമ്യം അനുവദിക്കാവുന്ന കുറ്റ കൃത്യങ്ങളില്‍ ജാമ്യത്തില്‍ ഉള്ള പ്രതിക്ക് ജാമ്യം അനുവധിക്കാവുന്നതാണ്. അപ്പീല്‍ സമര്പിച്ചാല്‍ മേല്‍ കോടതി കീഴ് കോടതി വിധി മരവിപ്പിക്കുകയും പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്യുന്നു.
മുന്‍‌കൂര്‍ ജാമ്യം

മുന്‍‌കൂര്‍ ജാമ്യം എന്നത് സത്യത്തില്‍ ജാമ്യം അല്ല അത് വിചരണ കോടതി/ മജിസ്ട്രട്ടു കോടതിക്കുള്ള നിര്‍ദേശമാണ്. ഇതിന്‍പ്രകാരം ഏതെങ്കിലും ഒരു വ്യക്തിക്ക് തന്‍ ഒരു കുറ്റകൃത്യത്തില്‍ കുറ്റാരോപിതനായി ആരെസ്റ്റു നേരിടേണ്ടി വരും എന്ന് ഭോദ്യമാവുകയനെങ്കില്‍ ഹൈ കോടതിയേയോ സെഷന്‍സ് കോടതിയേയോ മുന്‍‌കൂര്‍ ജാമ്യത്തിനായി സമീപിക്കാവുന്നതാണ്. മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ആണെങ്ങില്‍ ആ അവസരത്തില്‍ ആരെസ്റ്റു ചെയ്യാന്‍ സാധിക്കുന്നതല്ല. പട്ടിക ജാതിക്കാര്‍ക്ക് എതിരെയുള്ള ആക്രമണം തടയാന്‍ ഉള്ള നിയമപ്രകാരമുള്ള കുറ്റകൃത്യം ആരോപിക്കപ്പെട്ടാല്‍ മുന്‍‌കൂര്‍ ജാമ്യം നേടാന്‍ അപേക്ഷിക്കുന്നതിനു യോഗ്യത ഇല്ലാതാകുന്നതാണ്

No comments:

Post a Comment