Monday, July 28, 2014

മിശ്ര വിവാഹത്തിന്റെ നിയമപരമായ സാധുത ??

മിശ്ര വിവാഹത്തിന്റെ നിയമപരമായ സാധുത ??
എന്‍റെ അഭിഭാഷക ജീവിതത്തില്‍ ഞാന്‍ അഭിമുഖീഖരിച്ച ഒരു കേസ് ആണ് എന്നെ ഈ വിഷയത്തെ കുറിച്ച് എഴുതാന്‍ പ്രേരിപ്പിച്ചത്. ഇന്ന് പല സുപ്രധാന കോടതിവിധികളും ഈ തടസം നീക്കാനും ഇത്തരം തടസങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനും വേണ്ട വ്യക്തമായ നിര്‍ദേശങ്ങള്‍ മുന്‍പോട്ടു വച്ചിട്ടുണ്ട്.
മാനസിക പോരുത്തമാണ് വിവാഹത്തിന്‍റെ കാതല്‍ എന്ന് പറയുമ്പോഴും, കോടതിക്കും നിയമങ്ങള്‍ക്കും അന്നും ഇന്നും സത്യം അല്ല തെളിവുകളാണ് മുഖ്യം എന്ന് ഞാന്‍ നിയമവിധ്യലയത്തില്‍ പഠിച്ചത് ഓര്‍ത്തു.
അവസാനമായി പരമോന്നത ന്യായ പീഠം ( ഉദയ ഗുപ്ത >< ആയിഷ [2014] SCCR 493,   ഭാരതമാതാ ആന്‍ഡ്‌ അനതെര്‍ >< ആര്‍ വിജയ രംഗനാഥന്‍  AIR 2010 SC 2685, മദന്‍ മോഹന്‍ സിംഗ് ആന്‍ഡ്‌ അനതെര്‍ >< രജനി കാന്ത് ആന്‍ഡ്‌ അനതെര്‍  AIR 2010 SC 2933,) എന്നി കേസുകളില്‍ ഇന്ത്യന്‍ തെളിവ് നിയമത്തിലെ സെക്ഷന്‍ 50 വ്യഖ്യനിച്ചതിന്‍ പ്രകാരം “ ഒരു പുരുഷനും സ്ത്രിയും സമൂഹത്തില്‍ നിയമപരമായ വിവാഹം ഇല്ലാതെ തന്നെ വളരെ കാലം ഭാര്യ ഭാര്താക്കന്മാരായി ജീവിച്ചു പോരുകയനെങ്ങില്‍ ആ ബന്ധത്തെ ഒരു വിവാഹ ബന്ധമായും അതില്‍ ഉണ്ടാകുന്ന കുട്ടികളെ നിയമപരമായ വിവാഹത്തില്‍ ഉണ്ടാകുന്ന കുട്ടികളായും കണക്കാക്കണം എന്നാണ്” , എന്നാല്‍ ഇത്തരം കേസുകളില്‍ മുന്‍കാലങ്ങളില്‍ കോടതി വിവാഹം ഇല്ല എന്നാ കാരണത്താല്‍ സ്ത്രിയെ വെപ്പാട്ടി എന്ന തരാം താണ നിലയിലും കുട്ടികളെ നിയമസധുതയില്ലതവരുമാക്കി ആണ് കണ്ടിരുന്നത്‌ ഇതു സ്ത്രിക്കു ജീവനാംശം ലഭിക്കുന്നതിനും കുട്ടിക്ക് പിതാവിന്റെ പരമ്പരാഗത സ്വത്ത്‌ അവകാസപ്പെടുന്നതിനും വിഗതമായിരുന്നു. പുതിയ കോടതി വിധിയിലുടെ വഞ്ചിക്കപ്പെടുന്ന സ്ത്രികളുടെയും അവരുടെ കുട്ടികളുടെയും  അവകാശങ്ങള്‍ കോടതി സംരക്ഷിച്ചു.
ഒരു ദിവസം എന്റെ ഓഫീസിലേക്ക് ഒരു മധ്യ വയസ്ക ആയ സ്ത്രി കടന്നു വന്നു; വിവാഹ പ്രായമെത്തിയ മകളും പ്രായപൂര്‍ത്തിയായ മകനും ഉള്ള ഇവര്‍ ഒരു മിശ്ര വിവാഹിത ആയിരുന്നു. അവരുടെ പരാതി ഭര്‍ത്താവു തന്നെയും മക്കളെയും ഉപേക്ഷിച്ചു ഇപ്പോള്‍ മറ്റൊരു സ്ത്രിക്കൊപ്പമാണ് താമസം; തനിക്കു ഭര്‍ത്താവില്‍ നിന്ന് ചിലവിനു കിട്ടുമോ എന്നും തന്റെ സ്വത്തുക്കള്‍ ഇനി പുതിയതായി കൂടെ താമസിക്കുന്ന സ്ത്രിക്കും ഉണ്ടാകാന്‍ പോകുന്ന കുട്ടികള്‍ക്കും കിട്ടുമോ എന്നും ഒക്കെ ആയി കാടു കയറി തുടങ്ങി. പിറ്റേ ദിവസം അവരുടെ വിവാഹത്തിന്റെ രേഖകള്‍ മക്കളുടെ ജനന രേഖകള്‍ എന്നിവയുമായി വരന്‍ അവരെ പറഞ്ഞയച്ചു. അടുത്ത ദിവസം അവര്‍ വിവാഹ രേഖയുമായി എത്തി വിവാഹ രേഖ ആയി അമ്പലത്തിലെ വിവാഹ രസീത് , രജിസ്ട്രാര്‍ ഓഫീസിലെ വിവാഹ സെര്ടിഫികാറ്റ് എന്നിവ പ്രതീക്ഷിച്ച എനിക്ക് കിട്ടിയത്, സ്ഥലത്തിന്റെ ആധാരം ഒക്കെ പോലെ ഒരു അമ്പതു രൂപ മുദ്ര പത്രത്തില്‍ എഴുതിയ ഒരു വിവാഹ കരാര്‍ ആണ് ................ ഈ വിവാഹ കരാറിന് നിയമപരമായി യാതൊരു സാധുതയും ഇല്ല ഈ വിവാഹ കരാര് പലരും രജിസ്റ്റര്‍ വിവാഹം എന്ന് തെറ്റ് ധരിക്കാറുണ്ട് പല സ്ത്രികളും ചതിയില്‍ പെടാറുണ്ട് , ഇതു സൂചിപ്പികനാണ് ഞാന്‍ മേല്‍ സംഭവം പറഞ്ഞത് ...... പക്ഷെ എ സ്ത്രിക്കു അവരുടെ സ്വത്തുക്കള്‍ മക്കളുടെ പേരില്‍ വാങ്ങി നല്കാന്‍ സാധിച്ചു എന്നത് കോടതിയുടെ സാമൂഹിക കാഴ്ചപ്പാടോടെ ഉള്ള വിധികളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു.

എന്തിനാണ് പ്രതേക വിവാഹ നിയമം ? അതിന്റെ പ്രതെയകതകളും അത് തുടര്‍ന്നുള്ള ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും ?
ഇന്ത്യ എല്ലാ മതത്തില്‍ പെട്ടവര്‍ക്കും അവരുടെ മതപരമായ വ്യക്തി നിയമം പിന്തുടരാന്‍ അനുവദിക്കുന്നതിനാല്‍ വിവാഹം പിന്തുടര്‍ച്ച എന്നിവയ്ക്ക് ഓരോരുത്തര്‍ക്കും പ്രത്യേകം നിയമം ആണ്. അതായതു സാധാരണയായി ഹിന്ദു വിവാഹം അമ്പലത്തിലോ/ ഹാളിലോ / വീട്ടിലോ വച്ച് ആചാരപ്രകാരം രണ്ടു ഹിന്ദു മത വിശ്വാസികള്‍ തമ്മില്‍ നടത്തുന്നു. ക്രിസ്തുമത വിശ്വാസികള്‍ പള്ളിയില്‍ വച്ച വിവാഹം നടത്തുന്നു, ഹിന്ദു വിവാഹവും ക്രിസ്തീയ വിവാഹവും പവിത്രമായ മതച്ചരമായി കാണിക്കുകയും വിവാഹ മോചനം എന്നത് വിസ്വസപരമായി അനുവധനിയമാല്ലാത്തതും ആണ്, എന്നാല്‍ ഇസ്ലാമിക വിവാഹം ഒരു കരാര്‍ ആണ് അതിലേക്കു വിവാഹ മോചനം മതം തന്നെ ചില പ്രത്യേക അവസരത്തില്‍ തലാക്ക് എന്ന രീതിയില്‍ അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഹിന്ദുക്കളുടെ വ്യക്തി ജീവിതത്തിലെ തര്‍ക്കങ്ങള്‍  ഹിന്ദു വിവാഹ നിയമം 1955, ഹിന്ദു പിന്തുടര്ച്ചവകാശ നിയമം 1956 എന്നിവ അടിസ്ഥാനമാക്കിയും
ക്രിസ്ത്യനികളുടെത് ഇന്ത്യന്‍ പിന്തുടര്ച്ചവകാശ നിയമം 1925, ക്രിസ്തിയന്‍ വിവാഹ നിയമം 1872, എന്നിവയും
മുസ്ലിങ്ങളുടെത്  ശരിയത്ത് അപ്ലിക്കേഷന്‍ നിയമം 1937,എന്നതിലുടെ മുസ്ലിം മത നിയമങ്ങള്‍ അനുസരിച്ചും ആണ്.
മുസ്ലിം മതാചാരപ്രകാരം ജൂത ക്രിസ്ത്യന്‍ സ്ത്രികളെയും വിവാഹം കഴിക്കാം എന്നാല്‍ ഇതു ഇന്ത്യന്‍ നിയമ വ്യവസ്ഥ അനുവദിക്കുന്നില്ല. അതുപോലെ ക്രൈസ്തവ സഭ പിന്തുടരുന്ന കാനോന്‍ നിയമപ്രകാരം ഏതെങ്കിലും ഒരാള്‍ ക്രിസ്തിയാനി ആയിരിക്കുകയും വിവാഹബന്ധത്തില്‍ ഉണ്ടാകുന്ന സന്തതികളെ ക്രിസ്തുമതനുയയികള്‍ആക്കാം എന്നാ എഴുതി നല്‍കുന്ന ഉറപ്പില്‍ വിവാഹം ക്രിസ്തിയ ആചാരപ്രകാരം പള്ളിയില്‍ നടത്താന്‍ സഭ അനുവദിക്കുന്നുണ്ട്. ഇതിനും നിയമ സാധുത ഇല്ല.
നിയമ തടസങ്ങള്‍ :
ജീവിതത്തിന്റെ ഏതെങ്കിലും ഒരു സമയം വിവാഹ ബന്ധം തകരുകയോ സ്വത്തു തര്‍ക്കങ്ങളില്‍ വിവാഹിതരുടെ മക്കള്‍ക്ക്‌ അവകാശം ഉന്നയിക്കേണ്ടി വരുമ്പോഴോ ആണ് ഇതിലെ നിയമ കുരുക്കുകള്‍ മുറുകുന്നത്.
മേല്‍ പറഞ്ഞിരിക്കുന്ന നിയമങ്ങളിലെ വിവാഹം എന്ന വ്യാഖ്യാനത്തിന്റെ കീഴില്‍ വരാത്ത വിവാഹം ആചാരപ്രകാരം നടന്നാലും കോടതികളില്‍ അതിന്റെ സാധുത  ചോദ്യം ചെയ്യപ്പെടുകയും അത് നിയമപരമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാവുകയും അത്രയും കാലം ഭാര്യയായി മക്കളായി നിന്നവര്‍ നിയമത്തിന്റെ കണ്ണില്‍ മറ്റു ചിലതൊക്കെ ആയിമാറുന്നു. ഇത്തരം നിയമ തടസങ്ങള്‍ തുടര്‍ച്ചയായി വന്നതിനാലാണ് പരമോന്നത കോടതി ( ഉദയ ഗുപ്ത >< ആയിഷ [2014] SCCR 493,   ഭാരതമാതാ ആന്‍ഡ്‌ അനതെര്‍ >< ആര്‍ വിജയ രംഗനാഥന്‍  AIR 2010 SC 2685, മദന്‍ മോഹന്‍ സിംഗ് ആന്‍ഡ്‌ അനതെര്‍ >< രജനി കാന്ത് ആന്‍ഡ്‌ അനതെര്‍  AIR 2010 SC 2933,) കേസുകളില്‍ വിധി പ്രസ്താവിച്ചത്‌.
മിശ്രവിവാഹം
രണ്ടു മതത്തില്‍ പെട്ടവര്‍ വിവാഹം കഴിക്കുമ്പോള്‍ നിര്‍ബന്ധമായും പ്രത്യേക വിവാഹ നിയമം 1954 പ്രകാരവും അതില്‍ പറഞ്ഞിരിക്കുന്ന ചട്ടങ്ങള്‍ പാലിച്ചും ആയിരിക്കണം; പ്രത്യേക വിവാഹ നിയമത്താല്‍ വിവാഹം കഴിക്കുന്ന ദമ്പതികള്‍ സ്വമേധയ അവരവരുടെ മതത്തിന്റെ വ്യക്തി നിയമങ്ങള്‍ ഉപേക്ഷിക്കുകയാണ് കാരണം അവരുടെ സ്വത്തു നാളെ കുട്ടികളിലേക്ക് വീതിക്കുംപോള്‍ ഇന്ത്യന്‍ പിന്തുടര്ച്ചവകാശ നിയമം 1925 ആണ് ഭാദകം.
ഞാന്‍ നേരത്തെ പറഞ്ഞ സംഭവത്തിലെ സ്തൃയെപോലെ പലര്‍ക്കും അഭാദങ്ങള്‍ പറ്റാറുണ്ട് രജിസ്റ്റര്‍ കച്ചേരിയില്‍ നടത്തുന്ന എല്ലാ രേഖയും വിവാഹമാണ് എന്നാ തെറ്റിധാരണയാണ് ഇതിനു പിന്നില്‍.
പ്രത്യേക വിവാഹ നിയമം ചട്ടങ്ങള്‍ :
പ്രായ പരിധി
വരന്‍ : 21   വധു 18
ഇരുവര്‍ക്കും നിലവില്‍ നിയമ സാധുതഉള്ള മറ്റു വിവാഹ ബന്ധം ഉണ്ടായിരിക്കരുത്
ബുധിസ്ഥിരത ഉണ്ടായിരിക്കണം
വരന്‍റെയോ വധുവിന്‍റെയോ സ്ഥിര താമസസ്ഥലത്ത് അധികാര പരിധി ഉള്ള രെജിസ്റ്റര്‍ കചെരിയിലോ കഴിഞ്ഞ മുപ്പതു ദിവസങ്ങളായി സ്ഥിരമായി താമസിക്കുന്ന സ്ഥലത്തെ രജിസ്റ്റര്‍ കചെരിയിലോ ആണ് അപേക്ഷ നല്‍കേണ്ടുന്നതു. പുതുതായി താമസിക്കുന്ന സ്ഥലത്തെ താമസം തുടങ്ങിയ കാലാവധി കാണിക്കാന്‍ വാടക കരാര്‍ ഉപയോഗിക്കാം.
വരനും വധുവും നിശ്ചിത അപേക്ഷ ഫോമില്‍ ( നാലു കോപ്പി ) ഇരുവരുടെയും പാസ്പോര്‍ട്ട് അളവിലുള്ള നാലു ഫോട്ടോ, പ്രായം, സ്ഥിരമായി താമസിക്കുന്ന സ്ഥലത്തിന്റെ തെളിവ് എന്നിവ സഹിതം അപേക്ഷ നല്‍കേണ്ടതാണ് ( തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചറിയല്‍ കാര്‍ഡു )
അപേക്ഷ ആര്‍ക്കെങ്കിലും ഒരാള്‍ക്കു നേരിട്ടും , അധവാ നിശ്ചിത ഫീസ്‌ സഹിതം രേജിസ്ട്രേട്‌ തപാലിലും സമര്പിക്കാവുന്നതാണ്, സ്വീകരിച്ച അപേക്ഷ നോട്ടീസ് ബോര്‍ഡില്‍ പതിക്കുകയും, വധുവിന്റെയും വരന്റെയും സ്ഥിരം താമസ സ്ഥലത്തെ രെജിസ്റ്റര്‍ കചെരിയിലും നോട്ടീസ് ബോര്‍ഡില്‍ പതിക്കുന്നു . ഈ നോടിസിനു മുപ്പതു ദിവസത്തെ കലാവാദി ഉണ്ട് അതിനുള്ളില്‍ നിയമപരമായ തടസങ്ങളും എതിര്പുകളും പൊതു ജനത്തിന് ഉന്നയിക്കാവുന്നതാണ്. ഇത്തരത്തില്‍ തടസം ഉന്നയിച്ചാല്‍ അത് ഏറു വിഭാഗതിനെയും വിളിച്ചുവരുത്തി കേട്ടതിനു ശേഷം രേജിസ്ട്രാര്‍ നടപടി എടുക്കുന്നതാണ് വ്യാജ പരത്തി നല്‍കിയാല്‍ അതിനെതിരെ പിഴ ചുമതുന്നതാണ്. വിധി എതിരനെങ്ങില്‍ വരനും വധുവിനും ജില്ല രേജിസ്ട്രര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്
പലര്‍ക്കും അബദ്ധം പിണയുന്നത് ഈ ഘട്ടത്തിലാണ് അപേക്ഷ നല്‍കി വരനും വധുവും ആഘോഷത്തോടെ ഒരുമിച്ചു താമസവും ജീവിതവും ത്തുടങ്ങും രെജിസ്റ്റര്‍ ആഫീസില്‍ വന്നവര്‍ പിന്നീടു മുപ്പതു ദിവസം കഴിഞ്ഞു വിവാഹം രജിസ്റ്റര്‍ ചെയ്തു സര്‍ട്ടിഫിക്കറ്റ് വങ്ങേണ്ട കാര്യം മറക്കുന്നു .................. സമയപരിധി കഴിഞ്ഞാല്‍ അപേക്ഷ അസധുവകുകയും ചെയ്യും , പെന്‍ കുട്ടികളെ ആണ് ഇതു ഏറ്റവുമധികം ഭാദിക്കുന്നത്. കാരണം ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കുട്ടിയുണ്ടാവുകയും വിവാഹം തകരുകയും ചെയ്താല്‍ വിവാഹത്തിന്റെ നിയമ സാധുത കോടതിയില്‍ ചോദ്യം ചെയ്യപ്പെടും നേരത്തെ പറഞ്ഞിരിക്കുന്ന കോടതി വിധി ഒരു വിദഗ്തനായ അഭിഭാഷകന് വളച്ചൊടിക്കാന്‍ എളുപ്പവുമാണ്.

മുപ്പതു ദിവസം കഴിഞ്ഞാല്‍ വരനും വധുവും രെജിസ്റ്റര്‍ കച്ചേരിയില്‍ വന്നു വിവാഹ രെജിസ്റ്ററില്‍ ഒപ്പിടുകയും സ്വന്തം താല്പര്യം അനുസരിച്ച് പരസ്പരം മോതിരം മാറുകയോ മാല താലി എന്നിവ എട്ടു കൊടുക്കുകയോ ചെയ്യാം. പ്രത്യേക വിവാഹ നിയമം അനുസരിച്ചുള്ള വിവാഹം രേജിസ്റെര്‍ ചെയ്യുന്നത് ഗോവെര്‍ന്മേന്ടു ആയതിനാല്‍ ഇഎ വിവാഹം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ (പഞ്ചായത്ത്‌ മുന്സിപ്പലിട്ടി കോര്പോരേഷന്‍) രേജിസ്റെര്‍ ചെയ്യേണ്ട .
പലരുടെയും കുടുംബങ്ങള്‍ ഒരുമിച്ചു വിവാഹം നടത്തുമ്പോള്‍ അവര്‍ക്ക് ഏതെങ്കിലും ഒരച്ചരപ്രകാരം നടത്താന്‍ താല്പര്യം കാണും പക്ഷെ അങ്ങിനെ ചെയ്യുന്നതില്‍ തെറ്റില്ല, അതിനുമുന്‍പായി പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹം രേജിസ്റെര്‍ ചെയ്യേണ്ടുന്നതാണ്., അതിനു ശേഷം ഇതു ആചാരപ്രകാരം വിവാഹം നടത്തിയാലും പ്രായമായവര്‍ക്ക് മനസിന്‌  ത്രിപ്തിയുമവും വധു വരന്മാരുടെ ഭാവി സുരക്ഷിതവുമാകും.
മുസ്ലിം യുവാക്കള്‍ ഇതര മതത്തിലെ പെണ്‍കുട്ടികളെ / മുസ്ലിം പെണ്‍കുട്ടികളെ പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹം കഴിച്ചാല്‍ വിവാഹ കുടുംബ ജീവിതത്തില്‍ ഉണ്ടാകുന്ന ഇയമ പ്രശ്നഗളില്‍ ശരിയത്ത് ഉപയോഗിച്ച് ഇന്ത്യന്‍ നിയമത്തിന്‍റെ മുന്നില്‍ തടസമായി ഉന്നയിക്കാന്‍ പറ്റില്ല .......... പ്രത്യേക വിവാഹ നിയമത്തെ ഓന്ഗീകരിച്ച്തോടെ അതിന്റെ അനുഭാന്ധമായ നിയമങ്ങളും സരിയത്തിനു ഉപരിയായി അവരെ ഭരിക്കുന്നു. പെണ്‍കുട്ടി പിന്നീടു മതം മാറി എന്നത് ഇതിനു ഒരു തടസമല്ല വിവാഹ സമയത്ത് ഇതു മതം ആയിരുന്നു എന്നതാണ് കോടതി കണക്കില്‍ എടുക്കുന്നത്.

മേല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിങ്ങള്ക്ക് വിജ്ഞാനപ്രദം ആയെങ്കില്‍ ലൈക്‌ ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യ്














  

No comments:

Post a Comment